റെയിൽവേ ഡിവിഷൻ വിഭജനം
പ്രതിഷേധ ധർണ

പാലക്കാട് ഡിവിഷൻ വിഭജനത്തിൽ റെയിൽവേ ട്രേഡ് യൂണിയൻ കോ–ഓർഡിനേഷൻ കമ്മിറ്റി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹനൻ ഉദ്ഘാടനംചെയ്യുന്നു
കാസർകോട്
‘റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, അടിസ്ഥാന ശമ്പളം കണക്കാക്കി ബോണസ് നൽകുക’ എന്നീ വിഷയങ്ങൾ ഉയർത്തി റെയിൽവേ ട്രേഡ് യൂണിയൻ കോ ഓഡിനേഷൻ കമ്മിറ്റി കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹനൻ ഉദ്ഘാടനംചെയ്തു. സുർജിത് അധ്യക്ഷനായി. ഡിആർഇയു എഡി എസ് മഹേഷ് സംസാരിച്ചു. ഡിആർഇയു ബ്രാഞ്ച് സെക്രട്ടറി എ ആർ വിഷ്ണു സ്വാഗതവും സത്യരാജ് നന്ദിയും പറഞ്ഞു.









0 comments