Deshabhimani

കള്ളക്കേസിൽപ്പെടുത്തി ജയിലിലടച്ച 
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വീരോചിത സ്വീകരണം

ജാമ്യം ലഭിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ആനയിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ പ്രകടനം

നീലേശ്വത്ത് നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 2 min read

സ്വന്തം ലേഖകർ

കാഞ്ഞങ്ങാട്‌/നീലേശ്വരം/തൃക്കരിപ്പൂർ

മന്ത്രി ഒ ജെ ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ പൊലീസ് കള്ളക്കേസിൽപ്പെടുത്തി ജയിലിലടച്ച കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും തൃക്കരിപ്പൂരിലെയും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കാഞ്ഞങ്ങാട്ട്‌ ജയിൽമോചിതരായെത്തിയ ഡിവൈഎഫ്ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി കെ നിധിൻ, ബ്ലോക്ക്‌ കമ്മിറ്റിയംഗം കെ അനീഷ്, ഹൊസ്ദുർഗ് മേഖലാ ട്രഷറർ കെ സബിൻ, കിഴക്കുംകര മേഖല വൈസ് പ്രസിഡന്റ്‌ പി ദിനേശ്, ഒഴിഞ്ഞവളപ്പിലെ ഒ വി അഖിൽ എന്നിവർക്ക്‌ സ്വീകരണം നൽകി. ഹൊസ്ദുർഗ് കോടതിയാണ്‌ ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നത്. ജയിൽ മോചിതരായവരെ സിപിഐ എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവർ സ്വീകരിച്ചു. പ്രവർത്തകരെ ആനയിച്ച്‌ നഗരത്തിൽ പ്രകടനംനടത്തി. ബസ് സ്റ്റൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ വി വി രമേശൻ ഉദ്ഘാടനംചെയ്തു. യതീഷ് വാരിക്കാട്ട് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത്, എം വി രതീഷ്, വി ഗിനീഷ് എന്നിവർ സംസാരിച്ചു. സുജിത് മോനാച്ച സ്വാഗതംപറഞ്ഞു. നീലേശ്വരത്ത്‌ ജയിൽമോചിതരായി എത്തിയ ചാളക്കടവിലെ അഭിജിത്ത്, എരിക്കുളം പള്ളത്തുവയലിലെ ഇ സുധീഷ്, കോട്ടപ്പുറം ആനച്ചാലിലെ കെ വി പ്രമോദ്, ഓർച്ചയിലെ എ കെ രാജേഷ്, കരിന്തളം പാറക്കോലിലെ ടി ആദർശ്, മൂലപ്പള്ളിയിലെ സബിൻ സത്യൻ എന്നിവർക്ക്‌ സ്വീകരണം നൽകി. പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അഖിലേഷ് അധ്യക്ഷനായി. സിപിഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അമൃത സുരേഷ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി അനന്ദു മോഹൻ, വി വി ജിതേഷ്, വി പ്രകാശൻ, എ വി സുരേന്ദ്രൻ, കെ പി നിധീഷ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ സെക്രട്ടറി സനുമോഹൻ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരിൽ ബ്ലോക്ക് സെക്രട്ടറി കെ വി യദു, പി അഖിൽ, ഇ ശരത്ത്, ടി നിഖിൽ, രാഹുൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സ്വീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെ ഭജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പി സനൽ, എം രാമചന്ദ്രൻ, കെ കനേഷ്, ടി പി ഉഷ, എം വി യുസഫലി എന്നിവർ സംസാരിച്ചു. വൈശാഖ് കൊടക്കാട് സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home