Deshabhimani

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടം

കുറ്റിക്കോൽ സബ്സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

കുറ്റിക്കോൽ 110 കെവി  സബ്സ്റ്റേഷൻ

കുറ്റിക്കോൽ 110 കെവി സബ്സ്റ്റേഷൻ

avatar
സ്വന്തം ലേഖകൻ

Published on Oct 02, 2026, 01:30 AM | 1 min read

കുണ്ടംകുഴി

എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടമായി കുറ്റിക്കോൽ 110 കെവി സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലാണ് നിർമാണം പൂർത്തിയാക്കിയത്. 28 കോടി രൂപയാണ് നിർമാണച്ചെലവ്. ടവർ സ്ഥാപിക്കുന്നതിലെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിച്ചാണ്‌ എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതി പൂർത്തിയാക്കിയത്‌. വലിയപാറയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്തു. കെ നീലകണ്ഠൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കുഞ്ഞിരാമൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശോഭനകുമാരി എന്നിവർ സംസാരിച്ചു. ഡോ എം ജി രാജമാണിക്യം സ്വാഗതംപറഞ്ഞു. വലിയപാറയിൽ നിർമാണംപൂർത്തിയായ സാവിത്രിഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂളിന്റെ അക്കാദമിക് ബ്ലോക്ക് പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഇനി ഇവിടെനിന്ന് ലഭിക്കും. കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലായി ഇരുപതിനായിരത്തോളം കാർഷിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാണ്‌ പദ്ധതി. മൈലാട്ടി 220 കെവി, മുള്ളേരിയ 110 കെവി സബ് സ്റ്റേഷനുകളി ൽനിന്നാണ് ഇവിടങ്ങളിലേക്ക് വൈദ്യുതി വിതരണം. ഈ ലൈനുകൾ കടന്നുവരുന്ന ചട്ടഞ്ചാൽ, മുള്ളേരിയ സെക്ഷനുകളിലെ ചെറിയ തടസ്സങ്ങൾ മലയോരത്ത് വൈദ്യുതി മുടങ്ങാൻ കാരണമാകുന്നു. ഇവയ്‌ക്കെല്ലാമാണ് എൽഡിഎഫ്‌ സസർക്കാരിന്റെ ദീർഘവീക്ഷണത്തിൽ പരിഹാരമാകുന്നത്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home