Deshabhimani

അധ്യാപക പ്രതിഷേധം

കെഎസ്‌ടിഎ നേതൃത്വത്തിൽ കാസർകോട്ട്‌ നടത്തിയ പ്രകടനം

കെഎസ്‌ടിഎ നേതൃത്വത്തിൽ കാസർകോട്ട്‌ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 02:00 AM | 1 min read

കാസർകോട്‌

മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യവുമായി ഡൽഹി ജന്തർമന്ദിറിലെത്തിയ സിപിഐ എം നേതാക്കളെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ കാസർകോട്ട്‌ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്‌ഘാടനംചെയ്‌തു. ഉപജില്ലാ പ്രസിഡന്റ്‌ ഡോ. വിനോദ്‌കുമാർ പെരുന്പള അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം എൻ കെ ലസിത, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ എ ശ്രീകുമാർ, എ മാലതി, ഉപജില്ലാ സെക്രട്ടറി എ മധുസൂദനൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ടി പ്രകാശൻ സ്വാഗതം പറഞ്ഞു.

കോലം കത്തിച്ച്‌ 
തൊഴിലാളികളും കർഷകരും

കാസർകോട്‌

ഡൽഹി പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിലും തൊഴിലാളി– കർഷക നേതാക്കളെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തതിലും സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം നേതൃത്വത്തിൽ പ്രതിഷേധിച്ചു. വിവിധയിടങ്ങളിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ കോലം കത്തിച്ചു. ജില്ലയിലെ വിവിധ ഏരികളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കാസർകോട്ട്‌ പ്രതിഷേധം കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനംചെയ്‌തു. പള്ളിക്കരയിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ദേലംപാടിയിലെ അഡൂർ ടൗണിൽ പ്രതിഷേധം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനംചെയ്തു. പെരിയാട്ടടുക്കത്ത് ഗ്യാനേഷ്‌കുമാറിന്റെ കോലം കത്തിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്ഘാടനംചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home