നീലേശ്വരത്ത് കെഎസ്ഇബി ജീവനക്കാർക്കുനേരെ ഗുണ്ടാ ആക്രമണം

ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയില്‍
നീലേശ്വരം: കാസർകോട് പടന്നക്കാട് കെഎസ്ഇബി ജീവനക്കാർക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കൊട്രച്ചാൽ ജങ്ഷന് സമീപം തകരാറിലായ വൈദ്യുതിബന്ധം പുന:സ്ഥാപിക്കുന്നതിനെത്തിയ സബ് എഞ്ചിനിയർ ശശി ആയിറ്റി, ഓവർസിയർ ശ്രീജിത് കെ സി, ലൈൻമാൻ പവിത്രൻ എന്നിവർക്ക് നേരെയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. ശ്രീജിതും ശശിയും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ധനൂപ്, സുമിത്, ഷാജി എന്നിവരെ നിലേശ്വരം പൊലീസ് അറസ്റ്റ്ചെയ്തു. ഒരാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.










0 comments