Deshabhimani

ഗ്യാനേഷ് കുമാറിന്റെ രാജി

സിപിഐ എം പ്രതിഷേധയോഗം

സിപിഐ എം നീലേശ്വരത്ത് നടത്തിയ പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം നീലേശ്വരത്ത് നടത്തിയ പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 02:00 AM | 1 min read

നീലേശ്വരം

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെയും ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളെയും അറസ്റ്റുചെയ്തതിലും അക്രമിച്ചതിലും പ്രതിഷേധിച്ച് സിപിഐ എം നീലേശ്വരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. പാറക്കോൽ രാജൻ അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി, കെ ലക്ഷ്മ്‌ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home