സമരമായി പടർന്ന് വിദ്യാർഥികളും യുവാക്കളും

ഡൽഹിയിലെ സമരപോരാളികൾക്ക് ഐക്യദാർഢ്യവുമായി കാസർകോട് നഗരത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച്
കാസർകോട്
ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ–എസ്‌എഫ്‌ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനംചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി പി കെ മഞ്ജിഷ അധ്യക്ഷയായി. കാറഡുക്കയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം വി രതീഷ് ഉദ്‌ഘാടനംചെയ്തു. ആദർശ് ബേപ്പ് അധ്യക്ഷനായി. തൃക്കരിപ്പൂരിൽ സംസ്ഥാന കമ്മിറ്റിയംഗം വി ഗിനീഷ് ഉദ്‌ഘാടനംചെയ്തു. കെ ഭജിത് അധ്യക്ഷനായി. ചെറുവത്തൂരിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം അനുരാജ് ഉദ്‌ഘാടനംചെയ്തു. നീലേശ്വരത്ത് എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനംചെയ്തു. അനന്ദു മോഹൻ അധ്യക്ഷനായി. എളേരിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ അനിഷേധ്യ ഉദ്‌ഘാടനംചെയ്തു. ശിശിര ചന്ദ്രൻ അധ്യക്ഷനായി. പനത്തടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു ഉദ്‌ഘാടനംചെയ്തു. ബി പി വിഷ്ണു അധ്യക്ഷനായി. ഉദുമയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ ഉദ്‌ഘാടനംചെയ്തു. ബ്രിജേഷ് അധ്യക്ഷനായി. ബേഡകത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ പത്മാവതി ഉദ്‌ഘാടനംചെയ്തു. അനന്ദു അധ്യക്ഷനായി. കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ബി വൈശാഖ് ഉദ്‌ഘാടനംചെയ്തു. കുമ്പളയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സാദിഖ് ചെറുഗോളി ഉദ്‌ഘാടനംചെയ്തു. മഞ്ചേശ്വരത്ത് ജില്ലാ വൈസ് പ്രസിഡന്റ് നാസറുദ്ദീൻ മലങ്കര ഉദ്‌ഘാടനംചെയ്തു. കെ വി റോഷൻ അധ്യക്ഷനായി.









0 comments