സമര യുവത്വത്തിന് ഉജ്വല വരവേൽപ്പ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ഡൽഹി സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കാസർകോട് നഗരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
കാസർകോട്
തെരഞ്ഞെടുപ്പ് അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മിറ്റി സംഘടിപ്പിച്ച ഡല്‍ഹി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്വീകരണംനൽകി. കാസർകോട് നഗരത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ സമര നേതാക്കളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. നേതാക്കളെ ആനയിച്ച് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് പ്രകടനം നടത്തി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് എം വി രതീഷ്, ട്രഷറർ കെ ആർ അനിഷേധ്യ, ജോയിന്റ് സെക്രട്ടറി വി ഗിനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നാസറുദീൻ മലങ്കര സ്വാഗതംപറഞ്ഞു.









0 comments