Deshabhimani

പ്രതിഷേധത്തീയിൽ

സിപിഐ എം നേതാക്കളെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്തതിനെതിരെ കാസർകോട് നഗരത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

സിപിഐ എം നേതാക്കളെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്തതിനെതിരെ കാസർകോട് നഗരത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 02:00 AM | 2 min read

കാസർകോട്‌

തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാര്‍ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട്‌ രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നാട്‌. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തതിലും ജനാധിപത്യക്കശാപ്പിനെതിരെയും നാടെങ്ങും പ്രതിഷേധത്തീയാളി. സപിഐ എം, സിഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, മഹിളാ അസോസിഷേൻ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട്‌ ട‍ൗണിൽ ഉജ്വല പ്രകടനം നടത്തി. പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എച്ച്‌ കുഞ്ഞമ്പു, കെ പി സതീഷ്‌ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം സുമതി, കെ ആർ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗം കെ എ മുഹമ്മദ്‌ ഹനീഫ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം എന്നിവർ നേതൃത്വംനൽകി. ടി എം എ കരീം സ്വാഗതംപറഞ്ഞു. എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കാഞ്ഞങ്ങാട്ട്‌ മൂലക്കണ്ടം പ്രഭാകരന്‍, കെ സബീഷ്, എം പൊക്ലന്‍, എം രാഘവന്‍, കെ വി സുജാത, വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ മാധവൻ മണിയറ, പി സി സുബൈദ, ഏരിയാ സെക്രട്ടറിമാരായ കെ ബാലകൃഷ്‌ണൻ, പി കുഞ്ഞിക്കണ്ണൻ എന്നിവരും ടി നാരായണൻ, പി പത്മിനി, പി വി കൃഷ്‌ണൻ, എം സുമേഷ്‌, എം രാമചന്ദ്രൻ, വി ശിവദാസ്‌, കെ വി ബിന്ദു എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ കാലിക്കടവിൽ ജില്ലാ കമ്മറ്റിയംഗം കെ വി ജനാർദനൻ ഉദ്ഘാടനംചെയ്തു. എം വി ചന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, കെ മോഹനൻ, കെ പ്രഭാകരൻ, വി വി ഉത്തമൻ എന്നിവർ സംസാരിച്ചു. പനത്തടി ഒടയംചാലിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഇ പത്മാവതി ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി ജി മോഹനൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, ഷാലു മാത്യു എന്നിവരും പി ദാമോദരൻ, സുരേഷ് വയമ്പ് തുടങ്ങിയവരും സംസാരിച്ചു. എച്ച് നാഗേഷ് സ്വാഗതംപറഞ്ഞു. നീലേശ്വരത്ത് സിപിഐ എം മുതിർന്ന നേതാവ് പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. കെ ലക്ഷ്മണൻ, കെ നാരായണൻ, ടി വി ശാന്ത, മടത്തിനാട്ട് രാജൻ, കയനി മോഹനൻ, പ്രൊഫ. കെ പി ജയരാജൻ, എ വി സുരേന്ദ്രൻ, വി പ്രകാശൻ, കെ എം വിനോദ്, സനു മോഹൻ, പി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home