Deshabhimani

കേരളത്തിന്റെ മതനിരപേക്ഷ നവോത്ഥാന 
മൂല്യങ്ങൾ സംരക്ഷിക്കണം: ബാലസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2026, 03:00 AM | 1 min read

കല്യാശേരി ഉജ്വലമായ നവോത്ഥാന പോരാട്ടങ്ങളിലൂടെ ജനാധിപത്യവൽകരിക്കപ്പെട്ട സമൂഹത്തെ മലീമസമാക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടാകണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജാതിഭ്രാന്തും അനാചാരങ്ങളും കൊടികുത്തിവാണ സമൂഹത്തെ മാനുഷിക മൂല്യങ്ങളുടെ വെളിച്ചത്തിലേക്ക് നയിച്ചത് നവോത്ഥാന നായകരും ജനകീയപ്രസ്ഥാനങ്ങളും നയിച്ച പ്രക്ഷോഭങ്ങളായിരുന്നു സമൂഹത്തെ മതനിരപേക്ഷ സമൂഹമാക്കിമാറ്റിയത്. എന്നാൽ, വോട്ടു രാഷ്ട്രീയത്തിൽ കണ്ണുനട്ട് തീവ്രവലതുപക്ഷ വർഗീയ ശക്തികൾ നടത്തുന്ന പ്രചാരണങ്ങൾ കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ അടിത്തറയെ ദുർബലമാക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വിപുലമായ ജനകീയ ഐക്യനിര ഉയർന്നുവരണമെന്ന് സമ്മേളനം അഭ്യർഥിച്ചു. ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ലഹരിയുടെ നീരാളിപിടുത്തത്തിൽനിന്ന് ബാല്യത്തെ സംരക്ഷിക്കുക, തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു കല്യാശേരി പിസിആർ ബാങ്ക് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ 18 ഏരിയകളിലെ 330 പ്രതിനിധികൾ പങ്കെടുത്തു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൂന്നര മണിക്കൂർ പൊതുചർച്ച നടത്തി. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപും എം പി ഗോകുലും മറുപടി പറഞ്ഞു. എം പ്രകാശൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ടി പി ആദർശ്, കെ അശ്വതി, പി വി ഗോപിനാഥ്, പി സുമേശൻ എന്നിവർ സംസാരിച്ചു. 71 അംഗ ജില്ലാ കമ്മിറ്റിയെയും 17 അംഗ എക്സിക്യൂട്ടീവിനെയും 48 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ വി ഹൃതിൻ (പ്രസിഡന്റ്‌), നീലാംബരി പ്രശാന്ത്, കെ പ്രജിത്ത് (വൈസ് പ്രസിഡന്റ്‌), ദേവിക എസ് ദേവ് (സെക്രട്ടറി), പി കെ അർച്ചിത, തേജസ്‌ സി രാജ് (ജോ. സെക്രട്ടറി), പി സുമേശൻ (കൺവീനർ), പി കെ ഷീല, സി അശോക് കുമാർ (ജോ. കൺവീനർ), അമൽ പ്രേം (കോ ഓഡിനേറ്റർ ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home