Deshabhimani

ജില്ലാ സ്‌ക‍ൂൾ കായികമേള

കാസർകോട് ചാമ്പ്യന്മാർ

ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ  കിരീടം നേടിയ കാസർകോട് സബ്ജില്ലാ താരങ്ങൾ ട്രോഫിയുമായി

ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ കാസർകോട് സബ്ജില്ലാ താരങ്ങൾ ട്രോഫിയുമായി

avatar
സുരേഷ്‌ മടിക്കൈ

Published on Oct 19, 2026, 02:00 AM | 1 min read

നീലേശ്വരം

ജില്ലാ സ്കൂൾ കായികമേളയിൽ 11 വർഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിച്ച് കാസർകോട് ഉപജില്ല . 15 സ്വർണം, 21 വെള്ളി, 22 വെങ്കലം ഉൾപ്പെടെ 179 പോയിന്റുമായാണ്‌ കാസർകോട് ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായത്‌. 19 സ്വർണം, 13 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 158.5 പോയിന്റുമായി ഹൊസ്ദുർഗ് രണ്ടാം സ്ഥാനത്തും, 16 സ്വർണം, 12 വെള്ളി, 8 വെങ്കലം ഉൾപ്പെടെ 124 പോയിന്റുമായി ചെറുവത്തൂർ മുന്നാം സ്ഥാനവും നേടി. ​ സ്കൂളുകളിൽ 
ദുർഗ തന്നെ ​​10 സ്വർണം, രണ്ട് നാല് വെള്ളി, 4വെങ്കലം നേടി 66 കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി പോയിന്റോടെ സ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. 7 സ്വർണം, 5 വെള്ളി, ഒരു വെങ്കലം നേടി 51 പോയിന്റോടെ കുമ്പള ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. 7 സ്വർണം 2 വെങ്കലവും നേടി 37 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ് എസ് മൂന്നാമതും 36 പോയിന്റോടെ സെന്റ്‌ ജോൺസ് എച്ച്എസ് പാലാവയൽ നാലാം സ്ഥാനത്തുമെത്തി. സമാപനം സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ കെ സോയ, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം മനു, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സുകുമാരി ശ്രീധരൻ, കിനാനൂർ–കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, ജില്ലാ പഞ്ചായത്ത് അംഗം റീന തോമസ്, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ ടി സീമ സ്വാഗതവും കെ പി ബിജു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home