ഒരേ നമ്പറിൽ ഓടിയ 2 വാഹനങ്ങൾ പിടിച്ചെടുത്തു

മഞ്ചേശ്വരം
ഉപ്പളയിൽ ഒരേ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് നിരത്തിലിറക്കിയ 2 ഥാർ വാഹനങ്ങൾ മഞ്ചേശ്വരം പൊലീസ് പിടിച്ചെടുത്തു. തിങ്കൾ രാവിലെ നടത്തിയ പരിശോധനയിലാണ് വ്യാജ നമ്പർ പ്ലേറ്റ് തട്ടിപ്പ് പിടികൂടിയത്. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു, എസ്ഐ ശബരി എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഒരേ രജിസ്ട്രേഷൻ നമ്പറിൽ 2 ഥാർ വാഹനങ്ങൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. യഥാർഥ ഥാർ വാഹനത്തിന്റെ ഉടമ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ, വ്യാജ നമ്പർ പ്ലേറ്റ് അറ്റാച്ച്ചെയ്ത വാഹനം ഉപയോഗിച്ചവർക്ക് നോട്ടീസ് നൽകിയിട്ടും ഇവർ സ്റ്റേഷനിൽ എത്തിയില്ല. കുറ്റക്കാർക്കെതിരെ കേസെടുത്തതായി മഞ്ചേശ്വരം എസ്ഐ ശബരി അറിയിച്ചു.









0 comments