ഗ്യാനേഷ്‌കുമാറിന്റെ രാജി
അലയടിച്ച് യുവജനരോഷം

കാഞ്ഞങ്ങാട്
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും ജനാധിപത്യ മൂല്യങ്ങളെയും തകർത്ത മുഖ്യ തെരഞ്ഞടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ യുവജനരോഷമിരന്പി. കോട്ടച്ചേരി സർക്കിൾ കേന്ദ്രീകരിച്ചാണ് മാർച്ച് ആരംഭിച്ചത്. ബാരിക്കേഡ് വച്ച് മാർച്ച് പൊലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. കെ ആർ അനിഷേധ്യ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് എം വി രതീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ നസറുദീൻ മലങ്കര, കെ മഹേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു.








0 comments