ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം

കാസർകോട്
ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും തൂഫാന്‍ വാരിയറായി പ്രഖ്യാപിച്ചു. ജില്ലാ പൊലീസ് മേധാവി പി നിധിന്‍രാജ് തൂഫാന്‍ ബാഡ്ജ് ജില്ലാപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സെക്രട്ടറിക്കും ധരിപ്പിച്ചു. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ചൊല്ലിക്കൊടുത്ത തൂഫാന്‍ പ്രതിജ്ഞ ഓണ്‍ലൈനായി കണ്ട് ഏറ്റുചൊല്ലി. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ് പി ഉത്തംദാസ്, ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, എസ്‌പിസി, എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ വി ഹരിദാസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു നന്ദിയും പറഞ്ഞു.









0 comments