ad
Deshabhimani

കണിക്കൊന്നയും ചെമ്പകപൂക്കളുമായി നാട്‌

കാഞ്ഞങ്ങാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്‌ എരിക്കുളത്ത്‌ നൽകിയ സ്വീകരണം

കാഞ്ഞങ്ങാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്‌ എരിക്കുളത്ത്‌ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Mar 27, 2026, 02:30 AM | 2 min read

മടിക്കൈ

കാഞ്ഞങ്ങാട്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്വീകരണകേന്ദ്രങ്ങളിൽ ആവേശമുയർത്തി പര്യടനം തുടരുന്നു. വ്യാഴാഴ്‌ച മടിക്കൈ തീയ്യർപാലം പാട്യം ക്ലബ് പരിസരത്തായിരുന്നു പര്യടനം തുടങ്ങിയത്‌. കഴിഞ്ഞ പത്തു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ പട്ടിക നിരത്തിയായിരുന്നു സിപിഐ എം മുതിർന്ന നേതാവ് പി കരുണാകരന്റെ ഉദ്ഘാടന പ്രസംഗം. തീയർപാലത്ത് മടിക്കൈമാടത്തെ ശാന്തകുമാരിയമ്മ പൂച്ചെണ്ട് നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. ഓരോ കേന്ദ്രങ്ങളിലും വ്യത്യസ്തതയാർന്ന സ്വീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കൂലോം റോഡിൽ കൊന്നപ്പൂക്കൾ കൊണ്ടുള്ള ബൊക്കെയും പാളത്തൊപ്പിയും, എരിക്കുളത്ത് വിഷുക്കണി ചട്ടിയിൽ കൊന്നപ്പൂക്കളും ചെമ്പകപൂക്കളും നൽകി, ബങ്കളത്ത് പൂരക്കുട്ടയിൽ കണിക്കൊന്നയും ചെമ്പകപൂക്കളും നിറച്ച് സി ഷമീറയും പി ലക്ഷ്മിയുംചേർന്ന് നൽകി സ്വീകരിച്ചു. മീനച്ചൂടിനെ വകവെക്കാതെ നൂറു കണക്കിനാളുകളാണ് ഒരോ സ്വീകരണകേന്ദ്രത്തിലും തടിച്ചുകൂടിയത്. ബാന്റ്‌ വാദ്യവും, ചെണ്ടമേളവും പടക്കം പൊട്ടിച്ചും, ഒരോ സ്വീകരണ കേന്ദ്രങ്ങളും ആഘോഷമാക്കി. തീയ്യർപാലം പാട്യം ക്ലബ്ബ്, കുണ്ടന, കണ്ടംകുട്ടിച്ചാൽ, കൂലോം റോഡ്, കോളിക്കുന്ന്, പൂത്തക്കാൽ, മുണ്ടോട്ട്, കാഞ്ഞിരപ്പൊയിൽ, മലപ്പച്ചേരി, എരിക്കുളം, ബങ്കളം, കുരുടിൽ, ചായ്യോം ബസാർ, എൻ ജി നഗർ, കൂവാറ്റി, കിനാനൂർ, പയ്യംകുളം, കാട്ടിപ്പൊയിൽ, കരിന്തളം, മീർകാനം, ബിരിക്കുളം, കാരാട്ട്, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പന്നിത്തടത്തിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ സി പ്രഭാകരൻ, വി കെ രാജൻ, ഒക്ലാവ് കൃഷ്ണൻ, എം രാജൻ, ഇ ചന്ദ്രശേഖരൻ എം എൽ എ, സി പി ബാബു, എം രാഘവൻ, കെ ജയചന്ദ്രൻ, ശശീന്ദ്രൻ മടിക്കെെ, കെ സുജാത, വി പ്രകാശൻ, മടത്തിനാട്ട് രാജൻ, പി ഗോവിന്ദൻ, പി ഭാർഗവി, കരുണാകരൻ കുന്നത്ത്, സുനിൽകുമാർ മാടക്കാൽ, അഡ്വ. രാമചന്ദ്രൻ, എം രാഘവൻ, പി പി രാജു, ടി പി നന്ദകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

പര്യടനം ഇന്ന്

രാവിലെ 9ന്‌ മൂപ്പില്‍, 9.30ന് കാലിച്ചാനടുക്കം, 10ന് അട്ടക്കണ്ടം, 10.30ന് ചെരളം, 11ന് എണ്ണപ്പാറ, 11.30ന് കല്ലംത്തോല്‍, 12ന് മൂരിക്കട, 12.30ന് കുഞ്ഞിക്കൊച്ചി, 2ന്‌ ഒടയഞ്ചാല്‍, 2.30ന് കോടോം, 3ന് അയറോട്ട്, 3.30ന് കനകപ്പള്ളി, 4ന് പാത്തിക്കര, 4.30ന് ചെമ്പഞ്ചേരി, 5ന് കാര്യോട്ട്ചാല്‍, 5.30ന് പടയംകല്ല്, കൊന്നക്കാട് (സമാപനം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home