ad
Deshabhimani

കോൺഗ്രസിനെ വെല്ലുവിളിച്ച് ജയിംസ് പന്തംമാക്കൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2025, 02:00 AM | 1 min read

ചിറ്റാരിക്കാൽ

കോൺഗ്രസിനെ വെല്ലുവിളിച്ച് വീണ്ടും ജെയിംസ് പന്തംമാക്കൽ. കഴിവുകെട്ട നേതൃത്വമാണ് ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്നത്. ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ കോൺഗ്രസിന്റെ അന്തകനാണ്. ഈസ്റ്റ്‌ എളേരിയിലെ ഉറച്ച പല വാർഡുകളിലെയും കോൺഗ്രസ്‌ സ്ഥാനാർഥികൾ പരാജയപ്പെടേണ്ടവരാണ്. അത് ഈ തെരഞ്ഞെടുപ്പിൽ കാണാമെന്നും കോൺഗ്രസ്സിൽനിന്ന്‌ പുറത്താക്കപ്പെട്ട അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിഡിഎഫ് കോൺഗ്രസിൽ ലയിച്ചത് തെറ്റായിപ്പോയെന്ന്‌ പറഞ്ഞ ജെയിംസ്‌ വീണ്ടും ഡിഡിഎഫ് നിലവിൽവരുമെന്ന സൂചനയും നൽകി. ഡിസിസി വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചതിനെക്കുറിച്ച് വിശദീകരിക്കാൻ ചിറ്റാരിക്കലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പഞ്ചായത്ത് പ്രസിഡന്റും വിമത സ്ഥാനാർഥിയുമായ ജെസ്സി ടോം, വിമത സ്ഥാനാർഥി ജെയ്സൺ തോമസ് തെന്നിപ്ലാക്കൽ, മുൻ പഞ്ചായത്ത് അംഗങ്ങളായ ജിജി കമ്പല്ലൂർ, വിനീത് ടി ജോസഫ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home