വികസന മാതൃകകൾ തുടരാൻ

പി വിജിൻദാസ്
Published on Dec 07, 2025, 02:00 AM | 1 min read
ചെറുവത്തൂർ
പകിട്ടിന്റെ പാതയിലേറിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന് ബാലികേറാമലയാണ്. ചെറുവത്തൂർ, കയ്യൂർ ചീമേനി, പടന്ന, വലിയപറമ്പ, പിലിക്കോട് , തൃക്കരിപ്പൂർ എന്നീ ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത്. അധിക വരുമാനം കണ്ടെത്തി പഞ്ചായത്തുകളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ആതുര സേവനരംഗത്ത് മാറ്റങ്ങളും ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. ഇടതുപക്ഷ ഭരണത്തിന്റെ തണൽ ലഭിക്കാത്ത കുടുംബങ്ങൾ ഇല്ല എന്നതാണ് സത്യം. ഡയാലിസിസ് കേന്ദ്രവും ആത്‌മഹത്യാ പ്രതിരോധ സംവിധാനവും ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലും സാമൂഹ്യാരോഗ്യകേന്ദ്രത്തിലും വികസന പ്രവർത്തനങ്ങൾ നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു. പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലൂടെ നിരാലംബരായ രോഗികൾക്ക് നേരിട്ട് ആശ്വാസമെത്തി. പത്ത് വർഷത്തിനിടെ സ്വരാജ് ട്രോഫി ഉൾപ്പെടെയുള്ള സംസ്ഥാന അവാർഡുകൾ തേടിയെത്തിയത് 11 തവണ. വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കിയ വയൽക്കാറ്റ് മോഡൽ ടൂറിസം പദ്ധതി ശ്രദ്ധനേടി. കേരളമാകെ ചർച്ചചെയ്യപ്പെടുകയാണ് തിമിരി കൊടക്കവയലിലെ വയൽക്കാറ്റ് ടൂറിസം കേന്ദ്രം. 13 ഡിവിഷനുണ്ടായിരുന്ന ബ്ലോക്കിൽ ഇത്തവണ ഒന്ന് വർധിച്ച് 14 ആയി. ബിജെപിക്ക് ഇതുവരെയായും അക്കൗണ്ട് തുറക്കാൻ പറ്റാത്ത മണ്ണാണിത്. ഇത്തവണ ചെേറുവത്തൂർ, കയ്യൂർ, ചീമേനി എന്നീ ഡിവിഷനുകളിലാണ് ബിജെപിക്ക് സ്ഥാനാർഥികളില്ല. ചെറുവത്തൂർ ഡിവിഷനിൽ നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയിൽ തള്ളുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തുകളിലൂടെ
കക്ഷിനില ആകെ സീറ്റ്– 13 സിപിഐ എം – 7 സിപിഐ – 1 കോൺഗ്രസ്–3 മുസ്ലിംലീഗ് –- 2 ഇത്തവണ മത്സരിക്കുന്നത് ആകെ സീറ്റ്– 14 സിപിഐ എം – 12 സിപിഐ–2 കോൺഗ്രസ് – 8 മുസ്ലിംലീഗ്– 4 കെഡിപി– 1 സിഎംപി– 1 എൻഡിഎ– 11
ഡിവിഷനും വോട്ടർമാരും തുരുത്തി9,890 ചെറുവത്തൂർ8,893 ക്ലായിക്കോട്7,851 കയ്യൂർ8,019 ചീമേനി8,040 പുത്തിലോട്ട്6,630 കൊടക്കാട്8,363 പിലിക്കോട് 8,420 ഉദിനൂർ8,047 തൃക്കരിപ്പൂർ ടൗൺ 11,134 തങ്കയം9,819 ഒളവറ11,134 വലിയപറമ്പ10,931 പടന്ന11,129 ആകെ വോട്ടർമാർ–1,28,252










0 comments