ad
Deshabhimani

ചെറുവത്തൂർ വിഎച്ച്‌എസ്‌ഇ കെട്ടിടം

2.5 കോടി രൂപയുടെ ഭരണാനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 08, 2026, 02:00 AM | 1 min read

ചെറുവത്തൂർ

ചെറുവത്തൂർ ജിവിഎച്ച്എസ്എസിന്‌ സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന്‌ 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. 1983ല്‍ ആരംഭിച്ച ചെറുവത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നിലവിൽ ചെറുവത്തൂരിലെ ടെക്നിക്കൽ ഹൈസ്കൂളിന്റെ പശ്ചാത്തല സൗകര്യം വിനിയോഗിച്ചാണ് പ്രവർത്തിച്ചുവരുന്നത്. വിഎച്ച്എസ്ഇ വിഭാഗത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാലാണ്‌ കെട്ടിടം നിർമിക്കാൻ സാധിക്കാതിരുന്നത്‌. എം രാജഗോപാലൻ എംഎൽഎ ഇടപെട്ട് ടിഎച്ച്എസിന്റെ കൈവശമുള്ള 20 ഏക്കർ സ്ഥലത്തുനിന്ന് ഒരേക്കർ വിഎച്ച്എസ്ഇ വിഭാഗത്തിന് കൈമാറി നൽകിയിരുന്നു. സ്ഥലം ലഭ്യമായതോടെ സ്വന്തമായി കെട്ടിടം നിർമിക്കാൻ എംഎൽഎ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകിയ പദ്ധതി നിർദേശത്തെ തുടർന്നാണ് 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗം മുഖേന ഇതിനാവശ്യമായ വിശദ പദ്ധതി റിപ്പോർട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഭരണാനുമതി ലഭ്യമായതോടെ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും സമയബന്ധിതമായി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതർക്ക് എംഎൽഎ നിർദേശം നൽകി. 374.42 ചതുരശ്ര മീറ്റർ വീതമുള്ള മൂന്ന് നിലകളിലായി ആകെ 1123.26 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുക.താഴത്തെ നിലയിൽ ക്ലാസ്‌ റൂമുകൾ, വരാന്ത, സ്റ്റോർ റൂം, കെമിസ്ട്രിലാബ്, യൂറിനൽ ഏരിയ, ടോയ്‌ലറ്റ്‌ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒന്നാമത്തെ നിലയിൽ ബോട്ടണിലാബ്, സുവോളജിലാബ്, ഫിസിക്സ് ലാബ്, ലാബ് അറ്റൻഡർമാർക്കുള്ള റൂം, വരാന്ത, ടോയ്ലറ്റ്, യൂറിനൽ ഏരിയ എന്നിവയും രണ്ടാംനിലയിൽ ക്ലാസ് റൂമുകൾ, എൻഎസ്എസ് റൂം, കംപ്യൂട്ടർ ലാബ്, വരാന്ത, ടോയ്‌ലറ്റ്, യൂറിനൽ ഏരിയ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home