ad
Deshabhimani

105 വയസ്‌ എങ്കപ്പു നായ്‌ക് ജില്ലയിലെ പ്രായംകൂടിയ വോട്ടർ

എങ്കപ്പു നായ്ക്

എങ്കപ്പു നായ്ക്

വെബ് ഡെസ്ക്

Published on Nov 29, 2025, 02:00 AM | 1 min read

രാജപുരം

വോട്ടുചെയ്യൽ എന്നാൽ എങ്കപ്പുനായ്‌ക്കിന്‌ ഹരമാണ്‌. തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഇത്തവണയും വോട്ട് ചെയ്യുന്നതിലുള്ള ആവേശത്തിലാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ എങ്കപ്പു നായ്ക്. 105 കാരനായ ഇദ്ദേഹം കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾ ഏറെയാണെങ്കിലും, വോട്ട് ചെയ്യാനുള്ള ആവേശം മാറിയിട്ടില്ല. മകനോടൊപ്പം പനത്തടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കോയത്തടുക്കത്താണ് എങ്കപ്പു നായ്ക് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽ നിന്നാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതീക് ജയിൻ എങ്കപ്പു നായ്ക്കിനെ വീട്ടിലെത്തി ആദരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home