ad
Deshabhimani

സന്തോഷം ബാസ്‌ക്കറ്റിലാക്കി നിരഞ്ജനും കുടുംബവും

എസ് ആർ നിരഞ്ജൻ

എസ് ആർ നിരഞ്ജൻ

avatar
സുരേഷ് മടിക്കെെ

Published on May 09, 2026, 02:46 AM | 1 min read


കാഞ്ഞങ്ങാട് ​

പ്ലസ്‌ വൺ വിദ്യാർഥിയായ തിരുവനന്തപുരം ചാക്ക സ്വദേശി നിരഞ്ജൻ എസ് ആർ അമേരിക്കയിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ്. കാലുറച്ച നാൾ മുതൽ ബാസ്കറ്റ് ബോൾ തട്ടിത്തുടങ്ങിയതാണ് നിരഞ്ജൻ. നിരഞ്ജന് ബാസ്ക്കറ്റ് ബോൾ കളി വീട്ടുകാര്യമാണ്. കെഎസ്ഇബി പുരുഷ ടീം കോച്ചും, മുൻ കേരള ക്യാപ്റ്റനും ദേശീയ കളിക്കാരനുമായ അച്ഛൻ എം രഞ്ജിതിന്റെയും ബാസ്ക്കറ്റ് ബോൾ താരം ചേച്ചി നന്ദന രഞ്ജിതിന്റെയും പിൻമുറക്കാരനാണ് നിരഞ്ജൻ. മഹാരാഷ്ട്രയിൽ നടന്ന സബ്നു നായർ ദേശീയ മത്സരത്തിലെ മിന്നും പ്രകടനമാണ് വഴിത്തിരിവായത്. തുടർന്ന് ബിഎഫ്എ ട്രയൽസിന് വിളിക്കുന്നത്. തുടർന്ന് ദേശീയ മത്സരങ്ങളിൽ സജീവമായി. 2025 പോണ്ടിച്ചേരിയിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തിന് വേണ്ടി കളിച്ചു. ഇത്തവണ പ്ലസ് വൺ വിദ്യാർഥിയായ നിരഞ്ജൻ മുംബൈയിലെ കാർവോസ് അമേരിക്കൻ അക്കാദമിയിലാണ് പഠിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സർവകലാശാലകളിൽ വിജയിക്കാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന ഘടനാപരവും പിന്തുണയുള്ളതുമായ ഒരു അന്തരീക്ഷത്തിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അക്കാദമിക് വിദ്യാഭ്യാസം നേടുന്നതിനൊപ്പം, യുവ കായികതാരങ്ങളെ അവരുടെ കായിക സ്വപ്നങ്ങൾ പിന്തുടരാൻ ഞങ്ങൾ സഹായിക്കുകയും ചെയ്യുന്ന അക്കാദമിയാണ് കാർവേസ്. ജൂൺ 30 ന് അമേരിക്കയിൽ ബാസ്‌കറ്റ്‌ബോൾ എക്സ്പോഷർ ടിപ്പിന് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് നിരഞ്ജൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home