ad
Deshabhimani

അഖിലേന്ത്യാ പണിമുടക്കിൽ തൊഴിലാളികൾ അണിനിരക്കും

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട്ട്‌ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട്ട്‌ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 30, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

ഫെബ്രുവരി 12ന്‌ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന്‌ കാഞ്ഞങ്ങാട്‌ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ ആഹ്വാനംചെയ്‌തു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എച്ച്‌എംഎസ്‌ സംസ്ഥാന സെക്രട്ടറി പി വി തമ്പാൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, എൻഎൽയു ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ റഹ്മാൻ, ഫെസ്റ്റോ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, എഐടിയുസി ജില്ലാ സെക്രട്ടറി ടി കൃഷ്ണൻ, ജെടിയു ജില്ലാപ്രസിഡന്റ്‌ കെ ബാലകൃഷ്ണൻ, അഡ്വ. രാമചന്ദ്രൻ നായർ, യു തമ്പാൻ നായർ, വി വി പ്രസന്നകുമാരി, വി വി രമേശൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home