മടിക്കൈ, പുത്തിഗെ ഡിവിഷനുകളിൽ പൊതുപര്യടനം ഇന്ന് തുടങ്ങും

മടിക്കൈ
ജില്ലാ പഞ്ചായത്ത് മടിക്കൈ, പുത്തിഗെ ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ ഒന്നാംഘട്ട പൊതുപര്യടനം ബുധനാഴ്‌ച തുടങ്ങും. മടിക്കൈ ഡിവിഷൻ സ്ഥാനാർഥി കെ സബീഷിന്റെ പൊതുപര്യടനം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധൻ രാവിലെ 9.30 ന് കാറ്റാടിയിൽനിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് വേലാശ്വരത്ത് സമാപിക്കും. വ്യാഴം രാവിലെ 9.30 ന് മടിക്കൈ കോട്ടപ്പാറയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ആറിന് കണ്ടംകുട്ടിച്ചാലിൽ സമാപിക്കും. പുത്തിഗെ ഡിവിഷൻ സ്ഥാനാർഥി കെ എ മുഹമ്മദ് ഹനീഫയുടെ പൊതുപര്യടനം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ബുധൻ പകൽ മൂന്നിന് ബാഡൂരിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്യും. വൈകിട്ട് ഏഴിന് കണ്ണൂരിൽ സമാപിക്കും. വ്യാഴം പകൽ മൂന്നിന് കയ്യാറിൽനിന്ന് ആരംഭിച്ച് വൈകിട്ട് 6.30ന് ബള്ളൂരുവിൽ സമാപിക്കും. വെള്ളി പകൽ മൂന്നിന് വാണിനഗറിൽ തുടങ്ങി വൈകിട്ട് ഏഴിന് ബേങ്കപ്പദവിൽ സമാപിക്കും.









0 comments