Deshabhimani

വികസനപാതയിൽ

തലയുയർത്തി വെയർഹൗസ്

 കൊളത്തൂർ അഞ്ചാംമൈലിലെ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ വെയർ ഹൗസ്

കൊളത്തൂർ അഞ്ചാംമൈലിലെ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ വെയർ ഹൗസ്

avatar
ഡി വിൻലാൽ

Published on Mar 27, 2026, 02:31 AM | 1 min read

കൊളത്തൂർ

സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ വികസനനേട്ടങ്ങളിൽ തല ഉയർത്തി നിൽക്കുകയാണ് കൊളത്തൂർ അഞ്ചാംമൈലിലെ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ വെയർ ഹൗസ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ നിർമിച്ച വെയർഹൗസ് നിർമാണം പൂർത്തിയായി. അനുബന്ധ റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. 2024 ഫെബ്രുവരിയിൽ മന്ത്രി കെ രാധാകൃഷ്ണനാണ് കല്ലിട്ടത്. 20 കോടി രൂപ ചെലവിൽ നിർമിച്ച വെയർ ഹൌസിന് 30 വർഷത്തെ പാട്ട വ്യവസ്ഥയിലാണ് ഏഴ് ഏക്കർ ഭൂമി കൈമാറിയത്. കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതുമേഖലസ്ഥാപനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷൻ, ബിവറേജ്‌സ് കോർപറേഷൻ, മെഡിക്കൽ സപ്ലൈസ് കോർപറേഷൻ, ഫുഡ്‌ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മിതമായ നിരക്കിൽ സംഭരണ സൗകര്യം നൽകുക എന്നുള്ളതാണ് സംരഭം ലക്ഷ്യമിടുന്നത്. വാടകയിനത്തിൽ കർഷകർക്ക് 30 ശതമാനവും കോപ്പറേറ്റീവ് സെക്ടറിന് 10 ശതമാനവും കിഴിവ് സെൻട്രൽ വെയർ ഹൌസിങ് കോർപറേഷൻ നൽകും. ലോകത്ത് എവിടേക്കുമുള്ള സാധനങ്ങൾ കണ്ടെയ്നർ ലോറി വഴി തുറമുഖത്തേക്കും മറ്റിടങ്ങളിലേക്കും സിഡബ്ല്യുസി എത്തിക്കും. തെക്കിൽ ആലട്ടി റോഡ്, ആയംകടവ് പാലം എന്നിങ്ങനെയുള്ള ഗതാഗതമാർഗ്ഗങ്ങൾ വികസിച്ചതോടെയാണ്‌ സ്ഥാപനവും ഇവിടെ വന്നത്. വെയർഹൗസിലേക്കുള്ള തൊഴിലാളികളെ സിഡബ്ലിയുസി തന്നെ നിശ്ചയിക്കും. ചുമട്ടുതൊഴിലാളികൾക്ക് വലിയ തൊഴിൽ സാധ്യത ഇവിടെയുണ്ട്. ഉത്പന്നങ്ങൾ സംഭരിച്ച്‌ വയ്ക്കാൻ ഇടമായതോടെ കൂടുതൽ വ്യവസായ സംരംഭങ്ങൾ മലയോരത്ത് തുടങ്ങാനും വെയർഹൗസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വെയർഹൗസിന്റെ ഭാഗമായി കൂടുതൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതോടെ അഞ്ചാംമൈലിലാകെ വെളിച്ചവും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home