ad
Deshabhimani

ഞങ്ങളുടെ ശബ്ദം, നിങ്ങളുടെ അറിവ്‌

ജില്ലാ മെഡിക്കൽ സൂപ്രണ്ട്‌  എ വി രാംദാസ്‌ കാസർകോട്‌ ഗവ. അന്ധവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പെൻഡ്രൈവുകൾ കൈമാറുന്നു

ജില്ലാ മെഡിക്കൽ സൂപ്രണ്ട്‌ എ വി രാംദാസ്‌ കാസർകോട്‌ ഗവ. അന്ധവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പെൻഡ്രൈവുകൾ കൈമാറുന്നു

avatar
കെ വി രഞ്‌ജിത്‌

Published on Mar 27, 2026, 02:31 AM | 1 min read

കാസർകോട്‌

കാഴ്ചയുടെ പരിമിതികൾക്കിടയിലും അറിവിനെ പ്രണയിക്കുന്ന വിദ്യാർഥികൾക്കായി ഓഡിയോ ബുക്ക്‌ തയ്യാറാക്കി നൽകാൻ ഒപ്‌റ്റോമെട്രിസ്‌റ്റുകളുടെ കൂട്ടായ്‌മ. കാഴ്ചപരിമിതരായ നിരവധി ഉദ്യോഗാർഥികൾ കടുത്ത മത്സരത്തിന്റെ കാലത്ത്‌ പരിമിതികൾക്കിടയിൽനിന്ന്‌ ആത്മാർഥമായി പഠിച്ചുമുന്നേറാൻ മനസ്സുള്ളപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഓഡിയോ പഠനസാമഗ്രികളുടെ അഭാവം. കാഴ്‌ചപരിമിതരുടെ സ്‌കൂൾ, കോളേജ്‌ പഠനശേഷം അവർക്ക്‌ പിഎസ്‌സി ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക്‌ തയ്യാറെടുക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ്‌ കേരള ഒപ്‌ടോമെട്രിക്‌ അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ കാഴ്‌ചപരിമിതിയുള്ള വിദ്യാർഥികൾക്ക്‌ ഓഡിയോ ബുക്കും പെൻഡ്രൈവുകളും നൽകുന്നത്‌. ഇതിനായി രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണവും നടത്തുന്നു. ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ സഹയാത്താൽ പ്രത്യേക ക്യാന്പുകളും നടത്തുന്നു. ആവശ്യമായ പാഠഭാഗങ്ങൾ റെക്കോർഡ് ചെയ്യുന്നതിനും മത്സരപരീക്ഷകൾക്കായി അവരെ തയ്യാറെടുപ്പിക്കുന്നതിനും ജോലി എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനുമാണ്‌ ഒപ്‌റ്റോമെട്രിസ്‌റ്റുകൾ ഓഡിയോ ബുക്ക്‌ തയ്യാറാക്കി നൽകുന്നതെന്ന്‌ ജില്ലാ ഓഫ്താൽമിക് കോർഡിനേറ്റർ പി കവിത പറഞ്ഞു. ശബ്ദമെന്ന സേവനത്തിലൂടെ കാഴ്‌ചപരിമിതർക്ക്‌ ഒരുജോലി എന്ന നേട്ടത്തിനും ജീവിതസാഹചര്യം മെച്ചപ്പെടുത്താനുമുള്ള ഉദ്യമത്തിൽ പങ്കുചേരാനുള്ള ഒരുക്കത്തിലാണ്‌ ഇവർ. പഠിക്കുന്നതിനോടൊപ്പം അതൊന്ന് റെക്കോർഡ്ചെയ്താൽ കാഴ്ചപരിമിതരായ ഉദ്യോഗാർഥികൾക്കും പ്രയോജനമാകും. പിഎസ്‌സി തുടങ്ങിയ മത്സര പരീക്ഷകൾക്ക്‌ പഠിക്കുന്നവരും സാമൂഹ്യ സേവനതൽപരരായവരെയും കണ്ടെത്തി വിവിധ പുസ്‌തകങ്ങളുടെ ഭാഗങ്ങളും മത്സരപരീക്ഷകളുടെ ഭാഗങ്ങളും റെക്കോർഡ്‌ ചെയ്യും. മെഡിക്കൽ സൂപ്രണ്ട്‌ നൽകി 17 പെൻഡ്രൈവ്‌ കഴിഞ്ഞ 23ന്‌ ലോക്‌ ഒപ്ടോമെട്രി ദിനാചരണത്തിന്റെ ഭാഗമായി കാസർകോട്‌ ഗവ. ബ്ലൈൻഡ്‌ സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ കാഴ്‌പരിമിതരുടെ ആരോഗ്യ കാര്യങ്ങൾകൂടിയുള്ള ചുമതലയുള്ള ജില്ലാ മെഡിക്കൽ സൂപ്രണ്ട്‌ (ആരോഗ്യം) ഡോ. എ വി രാംദാസ്‌ പഠനാവശ്യമായി 17 പെൻഡ്രൈവുകൾ കുട്ടികൾക്ക്‌ നൽകിയത്‌ ചടങ്ങിന്‌ വേറിട്ട അനുഭമായി. വിവിധ സ്‌കൂളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ പെൻഡ്രൈവുകളായിരുന്നുവത്‌. 31ന്‌ വിരമിക്കുന്ന ഡോക്ടറുടെ സേവന മനോഭാവം കാട്ടുന്ന ചടങ്ങുകൂടിയായി മാറി. ജില്ലയിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഓപ്റ്റോമെട്രിസ്റ്റ്മാർ തയ്യാറാക്കിയ ഓഡിയോബുക്ക്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗം നേത്രരോഗ വിദഗ്ധ ഡോ. എസ് അപർണ ലോഞ്ചുചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home