ഐഎൻഎൽ എം ഹമീദ് ഹാജി പ്രസിഡന്റ്, അസീസ് കടപ്പുറം ജനറൽ സെക്രട്ടറി

കാസർകോട് ഐഎൻഎൽ ജില്ലാ പ്രസിഡന്റായി എം ഹമീദ് ഹാജിയെയും ജനറൽ സെക്രട്ടറിയായി അസീസ് കടപ്പുറത്തെയും ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: മാട്ടുമ്മൽ ഹസൻ (ആക്ടിങ് പ്രസിഡന്റ്), ഹനീഫ ഹാജി, കെ കെ അബ്ബാസ്, മമ്മു കോട്ടപ്പുറം, ഹാരിസ് ബെഡി (വൈസ് പ്രസിഡന്റ്), ഷാഫി സന്തോഷ് നഗർ, എ ജി ബഷീർ, അബ്ദുൽ റഹിമാൻ കളനാട് (സെക്രട്ടറി), പി കെ അബ്ദുൽ റഹിമാൻ (ട്രഷറർ). ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. എം ഹമീദ്ഹാജി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. മൊയ്തീൻകുഞ്ഞി കളനാട്, എം എ ലത്തീഫ്, എം ഇബ്രാഹിം, റഹീം ബെണ്ടിച്ചാൽ, അസീന, എൻ എം അബ്ദുള്ള എന്നിവർ സംസാരിച്ചു.










0 comments