ad
Deshabhimani

മഞ്ചേശ്വരത്തിന്റെ വികസന കുതിപ്പിനായി

മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ആർ ജയാനന്ദ 
ഉപ്പള എം ആർ കോളേജിലെത്തി വോട്ടഭ്യർഥിക്കുന്നു

മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ആർ ജയാനന്ദ 
ഉപ്പള എം ആർ കോളേജിലെത്തി വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 02:30 AM | 1 min read

കുമ്പള

കേരളത്തിന്റെ വികസനത്തിനൊപ്പം ചേരാനാകാതെ അതിർത്തി ദേശത്തെ ജനങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ടുനയിച്ച യുഡിഎഫിനെതിരെ ജനവികാരം ശക്തമായതോടെ തോൽവി ഭയക്കുകയാണിവർ. മഞ്ചേശ്വരം പിടിക്കാനിറങ്ങിയ ബിജെപിക്കും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതായതോടെ ഇരുകൂട്ടരും പതിവുപോലെ ജാതിമത വർഗീയ കാർഡുമായി രംഗത്തിറങ്ങുകയാണ്‌. ഇതിനൊന്നും ഇത്തവണ എൽഡിഎഫ്‌ വിജയത്തിന്‌ തടയിടാനാവില്ലെന്ന്‌ ഉ‍ൗട്ടിയുറപ്പിക്കുന്നതാണ്‌ തുളുനാടിന്റെ രാഷ്ട്രീയ, സാമൂഹ്യ ചലനങ്ങളറിയുന്ന എൽഡിഎഫ്‌ സ്ഥാനാർഥി കെ ആർ ജയാനന്ദ. ആയിരക്കണക്കിനാളുകൾ നിത്യേനയെത്തുന്ന ഉപ്പള, കുന്പള ട‍ൗണുകളിലായിരുന്നു കെ ആർ ജയാനന്ദ വ്യാഴാഴ്‌ച വോട്ടർമാരെ കണ്ടത്‌. ഇരുന്നൂറിലേറെ വ്യാപാരസ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും വീടുകളിലുമെത്തി വോട്ടഭ്യർഥിച്ചു. ഷാലു മാത്യു, സി എ സുബൈർ, കെ ബി യൂസുഫ്‌ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home