നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിന് പുരസ്‌കാരം

നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസ്
നീലേശ്വരം
രജിസ്ട്രേഷൻ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ മികച്ച രജിസ്ടേഷൻ ഓഫീസിനുള്ള പുരസ്കാരം ജില്ലയിൽ നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിന്. 2024–25 വർഷത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. അണ്ടർ വാല്വേഷൻ നൂറുശതമാനം പൂർത്തീകരിച്ച ജില്ലയിലെ ഏക രജിസ്ട്രാർ ഓഫീസ്സാണ് നീലേശ്വരം. ഇതിന് പുറമേ വേഗത്തിലുള്ള രജിസ്ട്രേഷൻ, രജിസ്ട്രേഷൻ കഴിഞ്ഞ ഉടൻ കോപ്പികൾ നൽകുക, എല്ലാ കാര്യങ്ങളിലും ഉടൻ തീർപ്പ് കൽപ്പിക്കൽ , ഫയലുകൾ കെട്ടിവയ്‌ക്കാതിരിക്കാതിരിക്കൽ, കൃത്യമായ ഫയൽ വർക്കുകൾ, ജനങ്ങളോടുള്ള പെരുമാറ്റവും സമീപനവും ഇതൊക്കെ പരിഗണിച്ചാണ് ഓഫീസിനെ മികച്ച ഓഫീസായി തെരഞ്ഞെടുത്തത്. വി കെ ബേബിയാണ് സബ് രജിസ്ട്രാർ. രജിസ്ട്രാർ ഉൾപ്പെടെ എട്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. രജിസ്ട്രേഷൻ ദിനമായ നാലിന് അഞ്ചരക്കണ്ടിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.










0 comments