വന്ദേമാതരം മുഴുവൻ ചൊല്ലിയാൽ കുഴപ്പമെന്തെന്ന് കോൺഗ്രസ് നേതാവ്

വെള്ളരിക്കുണ്ട്
വന്ദേമാതരം മുഴുവൻ ആലപിച്ചാൽ എന്താണ് കുഴപ്പമെന്ന് കോൺഗ്രസ് നേതാവ്. കെപിസിസിയുടെ ന്യൂനപക്ഷ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡാർളിൻ ജോർജ് കടവനാണ് വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെ ന്യായീകരിച്ചത്. സ്വന്തം നാട്ടിലെ ഒരു പ്രധാന വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിലാണ് യുകെയിൽ നിന്നും വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെ ന്യായീകരിച്ചത്. ആയിരത്തിൽ അധികം അംഗങ്ങളുള്ള ‘സ്റ്റാർ മുട്ടോംകടവ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ ഇടപെട്ടാണ് ഡാർളിൻ ജോർജ് വന്ദേമാതരത്തെ ന്യായീകരിച്ചത്. വി ഡി സതീശൻ അനുകൂലിയാണ് ഡാർളിൻ. വന്ദേമാതരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ സർക്കാർ ഭാഗം ന്യായീകരിക്കാനാണ് പരസ്യ നിലപാടെടുത്തത്. ഇന്ത്യൻ നാഷണൽ കോൺഗ്രസും ദേശീയ അസംബ്ലിയും അംഗീകരിച്ച നിലപാടാണ് കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളുന്നത്.










0 comments