രാമൻചിറപ്പാലം ഉദ്‌ഘാടനം ഇന്ന്

രാമൻചിറ പാലം
ചെറുവത്തൂർ
ഒരു നാടിന്റെ സ്വപ്‌ന സാക്ഷാൽക്കാരമായ രാമൻചിറ റോഡ് പാലം മൂന്നിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. വൈകിട്ട് 4.30 ന് ഓൺ ലൈനായാണ് പാലം ഉദ്‌ഘാടനം ചെയ്യുക. ചെറുവത്തൂർ പഞ്ചായത്ത് കയ്യൂർ ചീമേനി പഞ്ചായത്ത് എന്നിവയെ ബന്ധിപ്പിച്ച് നിർമിച്ച പാലമാണിത്. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് പാലം നിർമിക്കാനുള്ള അനുമതിയും തുകയും ലഭ്യമായത്. 16.25 കോടിരൂപ ചിലവിലാണ് പാലം നിർമിച്ചത്. ആകെ 260 മീറ്റർ നീളമുള്ള പാലത്തിന് 26 മീറ്ററിന്റെ അഞ്ച് സ്പാനുകളും 10 മീറ്ററിന്റെ ഏഴ് സ്പാനുകളുമാണുള്ളത്. ഒരുമീറ്റർ വീതിയില്‍ നടപ്പാത ഉൾപ്പെടെ 9.725 മീറ്ററാണ് പാലത്തിന്റെ വീതി. പാലത്തിന്റെ ഭാഗമായി 400 മീറ്റർ അപ്രോച്ച് റോഡ് കൂടിയുണ്ട്. അതിൽ ചെറുവത്തൂർ നാഷണല്‍ ഹൈവേ ഭാഗത്തേക്ക് 260 മീറ്ററും, ക്ലായിക്കോട് നാപ്പച്ചാല്‍ ഭാഗത്തേക്ക് 90 മീറ്ററും, വെള്ളാട്ട് ഭാഗത്തേക്ക് 50 മീറ്ററുമാണ് അപ്രോച്ച് റോഡ്. മൂന്ന് അപ്രോച്ച് റോഡ് ഉള്‍ക്കൊള്ളിച്ചുള്ള പാലം എന്ന പ്രത്യേകതയും പാലത്തിനുണ്ട്.










0 comments