ad
Deshabhimani

വീട് കുത്തിത്തുറന്ന് 8 പവനും പണവും കവർന്നു

മോഷണം നടന്ന ഉദുമ ബാര മുക്കുന്നോത്തെ വീട്ടിൽ പൊലീസ്  പരിശോധന നടത്തുന്നു

മോഷണം നടന്ന ഉദുമ ബാര മുക്കുന്നോത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Jan 11, 2026, 02:30 AM | 1 min read

ഉദുമ

ഉദുമയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. എട്ടുപവന്‍ സ്വര്‍ണാഭരണവും അയ്യായിരം രൂപയയും നഷ്ടപ്പെട്ടു. ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മുരളിയുടെ വീട്ടിൽ വെള്ളി രാത്രിയാണ് മോഷണം. മുരളി വിദേശത്താണ്. ഭാര്യയും അവരുടെ അമ്മയുമാണ് വീട്ടില്‍ താമസം. ഭാര്യയുടെ അമ്മയുടെ അമ്മ ഈയിടെ മരിച്ചതിനാല്‍ ഭാര്യയുടെ അമ്മ കുറച്ച് ദിവസമായി അവിടെയാണ് താമസം. മുരളിയുടെ ഭാര്യയും മക്കളും തൊട്ടടുത്തുള്ള അച്ഛന്റെ വീട്ടിലുമായിരുന്നു. ശനി രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ അകത്തെ അലമാര പൊളിച്ച നിലയിൽ കണ്ടത്‌. സിറ്റ‍ൗട്ടില്‍ ഒരു കൈക്കോട്ട് ഉപേക്ഷിച്ച നിലയിലാണ്. മേല്‍പറമ്പ് പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്‌ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.  സമീപത്തുള്ള സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണമാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home