ജനാഭിലാഷത്തിനൊപ്പം
ജനപദങ്ങളിൽ

പെരിയ
എന്നും ജനാഭിലാഷങ്ങൾക്കൊപ്പമായിരുന്നു സി എച്ച് കുഞ്ഞന്പു. വിദ്യാർഥി നേതാവായിരിക്കുന്പോൾ തന്നെ ജനാഭിലാഷങ്ങൾ അറിഞ്ഞുപ്രവർത്തിച്ചയാൾ. പ്രശ്‌നങ്ങളിലും അവർക്കൊപ്പംനിന്നയാൾ വികസനത്തേരേറി വീണ്ടും മത്സരിക്കുന്പോൾ വിജയഭിവാദ്യമർപ്പിക്കാൻ നിരവധിപേരെത്തുന്നു. പുല്ലൂർ പെരിയ പഞ്ചായത്തിൽ നടപ്പാക്കിയ 150 കോടിലേറെ രൂപയുടെ വികസനപദ്ധതികള്‍ കൃത്യമായ കണക്കുകളോടെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സിഎച്ച് കുഞ്ഞന്പുവിന്റെ രണ്ടാംദിന പൊതുപര്യടനം. ഒരോ സ്വീകരണകേന്ദ്രത്തിലും മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചും കതിനാവെടികള്‍ പൊട്ടിച്ചും സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ താന്നിയടിയിൽനിന്നും ആരംഭിച്ച പര്യടനം കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ജോസഫ് വടകര അധ്യക്ഷനായി. ഇ പത്മാവതി, ജ്യോതി ബസു, ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിനു ജോസഫ് സ്വാഗതം തുടര്‍ന്ന് കല്യോട്ട്, കമലപ്ലാവ്, ഇരിയ, കുന്പള, അന്പലത്തറ, ബിദിയാല്‍, തടത്തില്‍, എടമുണ്ട, പടാംകോട്, താളിക്കുണ്ട്, പുല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരം, മാക്കരംകോട്ട്, തട്ടുമ്മല്‍, മാടിപ്പാറ, കേളോത്ത്, ചാലിങ്കാല്‍, പെരിയ ബസ് സ്റ്റോപ്പ്, ഏച്ചിലടുക്കം, പുളിക്കാല്‍, നിടുവോട്ടുപാറ, പെരിയ ബസാര്‍, ചെക്കിപ്പള്ളം, വില്ലാരംപതി, കാലിയടുക്കം, കുണിയ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പുക്കളത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പി കരുണാകരൻ, ജ്യോതി ബസു, വി തുളസീധരൻ, ബി എം പ്രദീപ്, സൂരജ് പള്ളിക്കര, എ പി ഉഷ, എം ബാലകൃഷ്ണന്‍, എ ചന്ദ്രദാസ്, കെ കൃഷ്ണന്‍, കെ വിജീഷ്, പി നാരായണന്‍, സുനിതാദേവി ഇരിയ, എ വി കുഞ്ഞന്പു, രമേശന്‍ കണ്ണോത്ത്, ബി ജയ, മനു അന്പലത്തറ, രാജേന്ദ്രന്‍ മീങ്ങോത്ത്, എം ഹസൈനാര്‍, നാരായണന്‍ മാടിക്കാല്‍, നാരായണന്‍ വിഷ്ണുമംഗലം, സുനില്‍ കൊമ്മട്ട, കെ ബിന്ദു, സി വിജയന്‍, എം രേഖ, യതീഷ് വാരിക്കാട്, രാജേഷ് പടാങ്കോട്,പി ദാമോദരന്‍, യു പ്രകാശന്‍, പി കുഞ്ഞിക്കേളു, കെ ഗംഗാധരന്‍ എന്നിവർ സംസാരിച്ചു.
പര്യടനം ഇന്ന്
മുളിയാർ പഞ്ചായത്തിലെ ബേപ്പിൽ രാവിലെ 9ന് ആരംഭിക്കും. കുണിയേരി- 9.00, പായ -9.00, പേരടുക്കം -9.30ന്, ബിട്ടിയടുക്കം -9.45, കാനത്തൂർ - 10.00, പാണുർ - 10.30, എരിഞ്ചേരി 10.45, കോട്ടൂർ - 11.00, പാത്തനടുക്കം -11.15, കോപ്പാളം കൊച്ചി - 11.30, കൊക്കോടി - 12.00, മുണ്ടപ്പള്ളം -12.15 സൗപർണിക, ചാപ്പാടി - 3.00, കെട്ടുംകൽ -3.00, മസ്തിക്കുണ്ട്- 3.00, പൊവ്വൽ- 3.45, മൂലടുക്കം -4.00, ആലനടുക്കം 4.15, ആലൂർ - 4.30, മുതലപ്പാറ -5.00 (സമാപനം)








0 comments