ad
Deshabhimani

വരും മടിക്കൈ ക്രാഫ്റ്റ് വില്ലേജ്

.
വെബ് ഡെസ്ക്

Published on Jan 18, 2026, 02:30 AM | 1 min read

മടിക്കൈ

​കാർഷിക ഗ്രാമമായ മടിക്കൈയെ തരിശുരഹിതമാക്കി പഞ്ചായത്തിലെ മൺപാത്ര നിർമാണം, കൂട്ട നിർമാണം എന്നീ തൊഴിൽ മേഖലകൾ സംരക്ഷിക്കുന്നതിനായയി ക്രാഫ്റ്റ്‌ വില്ലേജ്‌ സ്ഥാപിക്കുമെന്ന്‌ മടിക്കൈ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രകാശൻ പറഞ്ഞു. നാടിനെ തരിശുരഹിതമാക്കാൻ പാടശേഖര കമ്മിറ്റികളുടെയും കർഷകരുടേയും യോഗം ചേർന്ന് നിർദേശം സ്വീകരിച്ച് ഉടൻ നടപടി ആരംഭിക്കും. പച്ചക്കറിയിലും നെല്ലുൽപാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. ക്ഷീരകർക്കരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും നവീനമായ പദ്ധതികൾ നടപ്പാക്കും. വാഴ കർഷകർക്ക് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കും. ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. പരമ്പരാഗത ജലസ്രോതസുകൾ കണ്ടെത്തി സംരക്ഷിക്കും. കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകളിൽ കളിസ്‌ഥലം ഒരുക്കുന്നതിന്‌ പ്രഥമ പരിഗണന നൽകും. പ്രവാസി സഹായത്തോടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മടിക്കൈ വ്യവസായ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ സാധ്യതകൾ കണ്ടെത്തി പരമാവധി പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും. മടിക്കൈ ലിറ്ററേച്ചർ ഫെസ്റ്റ്, ഫിലിം ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. യൂത്ത് പാർലിമെന്റ് പദ്ധതികളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കും. മഇതിനായി മടിക്കൈ ക്രാഫ്റ്റ് വില്ലേജ് എന്ന ആശയം നടപ്പാക്കും. വിനോദ സഞ്ചാര സധ്യതകൾ കണ്ടെത്തി ടി എസ്‌ തിരുമുമ്പ് സുമുച്ചയത്തെ ബന്ധപ്പെടുത്തി മടിക്കൈ ടൂറിസം സർക്യൂട്ടിന്‌ രൂപം നൽകും. കായിക, വിദ്യാഭ്യാസ, ആരോഗ്യ, പശ്ചാത്തല മേഖലകളിൽ പഞ്ചായത്ത് ഏറെ മുന്നിലാണ്. കൂടുതൽ മാതൃക പ്രവർത്തനങ്ങൾ ഇ‍ൗ മേഖലയിൽ ആവിഷ്‌കരിച്ച്‌ നടപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home