വികസന നായകൻ ഇന്ന് ബേഡഡുക്കയിൽ

ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞന്പു വോട്ടർമാർക്കിടയിൽ
ഉദുമ
പൊതു പര്യടനത്തിന്റെ ഇടവേളയിൽ എൽഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാർഥി സി എച്ച് കുഞ്ഞന്പു ചൊവ്വാഴ്‌ച പൂരോത്സവം നടക്കുന്ന വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സന്ദർശനം നടത്തി. കൊളത്തൂർ ബിരിക്കുളം, കരിച്ചേരി, കല്ല്യോട്ട്, അംബാപുരം, മുച്ചിലോട്ട്, ഉദുമ പടിഞ്ഞാർ, കളനാട്, ചേരൂർ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് സന്ദർശനം നടത്തിയത്. ബുധനാഴ്ച ബേഡഡുക്ക പഞ്ചായത്തിൽ സ്ഥാനാർഥിയുടെ പൊതുപര്യടനം തുടരും.
പര്യടനം ഇന്ന്
രാവിലെ 9 വരിക്കുളം, കല്ലളി, അടൂമ്മൽ, പെർളടുക്കം 9.15, അഞ്ചാംമൈൽ 9.30, ബെദിര 9.45, മരുതടുക്കം 10, കാരക്കാട് 10.15, കുണ്ടംകുഴി 10.30, ദൊഡ്ഡുവയൽ 10.45, താരംതട്ട 11, ബീംബുങ്കാൽ 11.15, കുണ്ടൂച്ചി 11.30, ചെമ്പക്കാട് 11.45, കാഞ്ഞിരത്തിങ്കാൽ 12, വലിയപാറ 3, അമ്പിലാടി 3.15, വാവടുക്കം 3.30, കുട്ട്യാനം 3.45, ജയപുരം 4, മുന്നാട് 4.15, പള്ളത്തിങ്കാൽ 4.30, എടംമ്പൂരടി 4.45, പുലിക്കോട് 5. (സമാപനം).










0 comments