ad
Deshabhimani

ജനമനസിൽനിന്നുയർന്നു നിങ്ങളല്ലാതെ മറ്റാര്‌

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി പി പി മുസ്‌തഫക്ക്‌ ഓരിയിൽ നൽകിയ സ്വീകരണത്തിനിടയിൽ 
സിനിമാത താരം പി പി കുഞ്ഞിക്കൃഷ്‌ണനുമായി സ‍ൗഹൃദം പങ്കിടുന്നു

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി പി പി മുസ്‌തഫക്ക്‌ ഓരിയിൽ നൽകിയ സ്വീകരണത്തിനിടയിൽ 
സിനിമാത താരം പി പി കുഞ്ഞിക്കൃഷ്‌ണനുമായി സ‍ൗഹൃദം പങ്കിടുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 02:30 AM | 1 min read

ചെറുവത്തൂർ

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി പി പി മുസ്‌തഫ രണ്ടാം ദിവസം പ്രയാണം ആരംഭിച്ചത്‌ കാലം അടയാളപ്പെടുത്തിയ വിളകൊയ്‌ത്ത്‌ സമര ഭൂമിയായ ഉദിനൂരിൽനിന്നാണ്‌. എൽഡിഎഫ്‌ സർക്കാർ വികസന വെളിച്ചമെത്തിച്ച വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്ഥാർഥിയെ കാണാൻ റോഡിന്‌ സമീപങ്ങളിലായി പലരും എത്തി. അവരെ അഭിവാദ്യം ചെയ്‌തും സ‍ൗഹൃദം പങ്കിട്ടുമാണ്‌ സ്വീകരണ കേന്ദ്രങ്ങളിലേക്ക്‌ എത്തിച്ചേർന്നത്‌. കത്തുന്ന മീനമാസച്ചൂടിലും നൂറുകണക്കിനാളുകൾ സ്വീകരണകേന്ദ്രങ്ങളിൽ എത്തി. ഓരോ കേന്ദ്രങ്ങളിലും വാദ്യഘോഷങ്ങളൊരുക്കിയും പടക്കം പൊട്ടിച്ചും രക്തഹാരമണിയിച്ചും സ്വീകരിച്ചു. സിനിമാതാരം പി പി കുഞ്ഞികൃഷ്‌ണനും സ്ഥാനാർഥിക്കൊപ്പം പര്യടനങ്ങളിൽ പങ്കെടുത്തതോടെ രണ്ടു താരങ്ങളുടെ കാഴ്‌ചയായി എല്ലായിടത്തും. ഉദിനൂർ സെൻട്രൽ, തടിയൻകൊവ്വൽ, കിനാത്തിൽ, മാച്ചിക്കാട്, തെക്കേക്കാട്, വടക്കേക്കാട്, പൊറോട്ട് റെഡ്സ്റ്റാർ ക്ലബ്, കാന്തിലോട്ട്, ഓരി അമ്പല പരിസരം, ഓരിമുക്ക്, കൈതക്കാട്, കാടങ്കോട്, മടക്കര, അച്ചാംതുരുത്തി, പതിക്കാൽ, കുറ്റിവയൽ, കണ്ണംകൈ, ചെറുവത്തൂർ വില്ലജ് ഓഫീസ് പരിസരം, വടക്കുമ്പാട് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക്‌ ശേഷം അമ്മിഞ്ഞിക്കോട് സമാപിച്ചു. എൽഡിഎഫ് നേതാക്കളായ വി വി കൃഷ്ണൻ, മാധവൻ മണിയറ, രജീഷ് വെള്ളാട്ട്, പി സി സുബൈദ, പി കുഞ്ഞിക്കണ്ണൻ, ഇ കുഞ്ഞിരാമൻ, കെ ബാലകൃഷ്‌ണൻ, സെറീന സലാം, സി വി വിജയരാജ്, രവീന്ദ്രൻമാണിയാട്ട്, പി വി തമ്പാൻ, ജെയിംസ് മാരൂർ, കരീം ചന്തേര, രാഘവൻ കൂലേരി, കെ എം ബാലകൃഷ്ണൻ, എം കെ സി അബ്ദുൾ റഹീം, എ ജി ബഷീർ, രമേശൻ കാര്യങ്കോട് എന്നിവർ സംസാരിച്ചു.

പര്യടനം ഇന്ന്

രാവിലെ ഒൻപത്‌ പുങ്ങംചാൽ, 9.30 പറമ്പ, 10 കാറ്റാം കവല, 10.30 തയ്യേനി, 11 നല്ലോംപുഴ, 11.30 ചിറ്റാരിക്കാൽ, 12 കടുമേനി, 12.30 പാറക്കടവ്‌, 1 കൊല്ലാട, 2 കമ്പല്ലൂർ, 2.30 പെരളം, 3 കോടംകല്ല്‌, 3.30 പാലക്കുന്ന്‌, 4കുന്നുംകൈ, 4.30 കുറുചഞ്ചേരി, 5 ഭീമനടി, 5.30 ചെന്നടുക്കം, 6 വരക്കാട്‌ വെസ്‌റ്റ്‌, 6.30 നർക്കിലക്കാട്‌ ആശുപത്രി, 7 എളേരിത്തട്ട്‌ (സമാപനം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home