ചീമേനി രക്തസാക്ഷി ദിനം ഇന്ന്
രക്തസാക്ഷി നഗറിൽ ചെമ്പതാക ഉയർന്നു ജ്വലിക്കുന്ന ഓർമകളിൽ ചീമേനി

ചീമേനി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം കുറിച്ച് ചീമേനിയിലെ രക്തസാക്ഷി നഗറിൽ പി ജനാർദനൻ പതാക ഉയർത്തുന്നു
ചീമേനി
സ്‌മരണകൾ ഉൗർജമായി ചീമേനി രക്തസാക്ഷി നഗറിൽ പതാക ഉയർന്നു. വെട്ടിപ്പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ കൊലപ്പെടുത്തിയ അഞ്ച് സഖാക്കളുടെ സ്‌മരണ ജ്വലിച്ച അന്തരീക്ഷത്തിൽ ചീമേനി രക്തസാക്ഷി നഗറിൽ ചെമ്പതാക ഉയർന്നു. ചീമേനി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം കുറിച്ച് ഞായർ വൈകിട്ട് ആറോടെ സംഘാടക സമിതി ചെയർമാൻ പി ജനാർദനനാണ് പതാക ഉയർത്തിയത്. കയ്യൂർ രക്തസാക്ഷികളുടെ സ്‌മൃതി മണ്ഡപത്തിൽനിന്നും സിപിഐ എം മുതിർന്ന നേതാവ് പി കരുണാകരൻ ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണന് പതാക കൈമാറി. എം രാജീവൻ അധ്യക്ഷനായി. കെ രാജു, എം പി വി ജാനകി, കെ വി ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. കെ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. പതാക അത്‌ലറ്റുകൾ റിലേയായി രക്തസാക്ഷി നഗറിലെത്തിച്ചു. തിങ്കൾ പുലർച്ചെ 5.30ന് കയ്യൂരിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ പതാക ഉയർത്തും. വൈകിട്ട് നാലിന് ചീമേനി മുത്തപ്പൻ മഠപ്പുര കേന്ദ്രീകരിച്ച് ചുവപ്പു വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. തുടർന്ന് കോറസ് മാണിയാട്ടിന്റെ ‘ദി ഷോട്ട് ’ നാടകം.










0 comments