ad
Deshabhimani

സർഗോത്സവം

ലൈബ്രറി കൗൺസിൽ കാസർകോട് താലൂക്ക്തല സർഗോത്സവം കാറഡുക്ക 
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 27, 2025, 03:00 AM | 1 min read

ബേത്തൂർപ്പാറ ലൈബ്രറി കൗൺസിൽ സർഗോത്സവം കാസർകോട് താലൂക്ക്തല മത്സരം ബേത്തൂർപ്പാറ എം ജി ഗ്രന്ഥാലയത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർപേഴ്സൺ പി സവിത അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി പി ശ്യാമളാദേവി, പഞ്ചായത്തംഗം ലക്ഷ്മി കൃഷ്ണൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ സ്വാഗതവും എ അശോകൻ നന്ദിയും പറഞ്ഞു. സമാപന പരിപാടിയിൽ പി ദാമോദരൻ, പി പി ശ്യാമളാദേവി, ജി സുരേഷ് ബാബു, അശോക് കുമാർ, ഇ പ്രഭാകരൻ ഒയോലം, കെ കെ രാജൻ, രാധാകൃഷ്ണൻ കാടകം, ബിജു ഉണ്ണിത്താൻ, എന്നിവർ സംസാരിച്ചു. എം ഭാസ്കരൻ സ്വാഗതവും ബി ബാബുരാജ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home