ad
Deshabhimani

റോബോട്ടിക് ശില്പശാല

രാജപുരം സെന്റ്‌  പയസ് ടെൻത് കോളേജിൽ നടന്ന റോബോട്ടിക് ശില്പശാലയിൽനിന്ന്
വെബ് ഡെസ്ക്

Published on Oct 13, 2025, 03:00 AM | 1 min read

രാജപുരം

രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീളുന്ന റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. റോബോട്ടുകളുടെ പ്രവർത്തനം, നിർമാണ മേഖലയിലുള്ള സാങ്കേതിക വിവരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നു പരിപാടി. കോളേജ് ബർസാർ ഫാദർ ജോബിൻ പ്ലാച്ചേരിപുറം ഉദ്‌ഘാടനംചെയ്‌തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ ബിജു ജോസഫ് അധ്യക്ഷനായി. ണിയൻ ചെയർമാൻ ആനന്ദ്, കെ കൃഷ്ണനുണ്ണി, കെ സുനീഷ് എന്നിവർ സംസാരിച്ചു. പ്രൊഫ. ഡോക്ടർ തോമസ് സ്കറിയ സ്വാഗതവും ഡോ. പി എ ബിബിൻ നന്ദിയും പറഞ്ഞു. കംപ്യൂട്ടർ സയൻസ് വിഭാഗം ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർഥികളാണ് പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home