ad
Deshabhimani

പെൻഷൻ പറ്റി, പാഷൻ വിട്ടില്ല

ചുമർച്ചിത്രമെഴുതി, അടുത്തിലച്ചന്തം

ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂൾ ചുമരിൽ റിട്ട. പ്രധാനാധ്യാപകൻ പ്രമോദ് അടുത്തില ചിത്രം വരയ്ക്കുന്നു
avatar
പി വിജിൻദാസ്‌

Published on May 20, 2026, 02:30 AM | 1 min read

ചെറുവത്തൂർ

ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചാലും ഒരധ്യാപകന് തന്റെ വിദ്യാലയത്തോടുള്ള ആത്മബന്ധം ഇല്ലാതാകുന്നില്ലെന്ന് തെളിയിക്കുകയാണ് ഈ പ്രധാനാധ്യാപകൻ. വിരമിക്കലിന്റെ വിശ്രമജീവിതത്തിലേക്ക് ഒതുങ്ങിക്കൂടാൻ അദ്ദേഹം തയ്യാറല്ല. താൻ വർഷങ്ങളോളം സ്നേഹിച്ച, പഠിപ്പിച്ച വിദ്യാലയത്തിന്റെ ചുവരുകളിലേക്ക് വർണങ്ങളുടെ പുതിയൊരു ലോകം പകർന്നുനൽകാൻ ബ്രഷും ചായങ്ങളുമായി അദ്ദേഹം വീണ്ടും സ്കൂൾമുറ്റത്ത് എത്തിയത് പ്രമോദ്‌ അടുത്തില. ചെറുവത്തൂർ കൊവ്വൽ എയുപി സ്‌കൂളിൽ 34 വർഷം ചിത്രകലാ അധ്യാപകനായും പിന്നീട്‌ കേരളത്തിൽ ആദ്യമായി ചിത്രകലാ അധ്യാപക സ്ഥാനത്തുനിന്നും സ്‌കൂൾ പ്രധാനാധ്യാപകനായും വിരമിച്ച അധ്യാപകൻ വിരമിച്ചെങ്കിലും ഇപ്പോഴും തന്റെ കഴിവുകളിൽ വിശ്വാസമർപ്പിച്ച്‌ സജീവമാണ്‌ പുതിയ അധ്യയന വർഷാരംഭം വരാനിരിക്കെ അധ്യാപകാനയി ജോലി ചെയ്‌ത കൊവ്വൽ എയുപി സ്‌കൂളിലെത്തി ചുമരുകളെ ചിത്രങ്ങൾകൊണ്ട്‌ വാചാലമാക്കുകയാണിദ്ദേഹം. പുതുതായി സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിന്റെ ചുമരുകളിലാണ്‌ വിവിധ വർണങ്ങളിലുള്ള ചായംകൊണ്ട്‌ പഠന സഹായത്തിനായി ഉപകരിക്കുന്ന ചിത്രങ്ങൾ കൈവിരലുകളാൽ ജീവൻ തുടിപ്പിക്കുന്നത്‌. സ്‌കൂൾ ആകർഷകവും ആസ്വാദ്യകരവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ലാഭേഛയില്ലാതെ ഇദ്ദേഹം തന്റെ പ്രിയ സ്‌കൂളിലെത്തിയത്‌. പ്രകൃതി, പ്രതീക്ഷ, ഐടി എന്നിവയെല്ലാം ഉൾപെടുത്തി എളുപ്പം കുട്ടികളിലേക്ക്‌ പകർന്ന്‌ നൽകാനുതകുന്ന വിധത്തിലാണ്‌ ചുമർ ചിത്രം ഒരുക്കിയത്‌. സ്വതന്ത്ര ചിന്തയാൽ വിജ്ഞാനത്തിന്റ അനന്തതയിലേക്ക് സാങ്കൽപിക ചിറകിൽ പറന്നുയരുന്ന കുട്ടികളെയും ചിത്രീകരിച്ചു. സ്‌കൂളിൽ ജോലി ചെയ്യുന്ന അവസരത്തിൽ ഈ സ്‌കൂൾ ചുമരുകളിൽ ഗാന്ധിജി, എ പി ജെ അബ്ദുൽ കലാം എന്നിവരുടെ ഉൾപ്പെടെ പാഠപുസ്‌തകങ്ങളിലെ പാഠഭാഗങ്ങളെ ഉദ്ധരിച്ചുള്ള ധാരാളം ചിത്രങ്ങളും വരച്ചിരുന്നു. കലാ പ്രവൃത്തി വിദ്യാഭ്യാസത്തിന്റെ ദേശീയ പരിശീലകൻ കൂടിയായ പ്രമോദ് അടുത്തില മറ്റു വിദ്യാലയങ്ങളിലും ചിത്രച്ചുമർ ഒരുക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്നു. എന്നാൽ വിരമിച്ചതിനുശേഷം ജോലി ചെയ്ത വിദ്യാലയത്തോടുള്ള അടുപ്പവും സ്നേഹവുമാണ് ചിത്രംവരയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home