വികസനത്തിന്റെ വഴിതെളിക്കാൻ

ജില്ലാപഞ്ചായത്ത് വോർക്കാടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അശ്വത് പൂജാരി വോർക്കാടി പൊയ്യയിലെ വോട്ടർമാർക്കിടയിൽ

സ്വന്തം ലേഖകൻ
Published on Dec 10, 2025, 02:00 AM | 1 min read
പൈവളിഗെ
മൊറത്താണ, മിയാപ്പദവ്, പൈവളിഗെ... ജില്ലാപഞ്ചായത്ത് വോർക്കാടി ഡിവിഷനിലെ ഓരോ ടൗണിലും വോട്ടുതേടിയെത്തുന്പോൾ മലയോര ഹൈവേയിലൂടെ നാടിനുണ്ടായ മാറ്റം എൽഡിഎഫ് സ്ഥാനാർഥി അശ്വത് പൂജാരിക്ക് സ്വീകാര്യത വർധിപ്പിക്കുന്നു. സംസ്ഥാന സർക്കാർ തെളിക്കുന്ന വികസന വഴിയിലൂടെ ജില്ലാപഞ്ചായത്തും പോകുന്പോൾ വോർക്കാടിക്കായി ഒന്നുംചെയ്യാത്ത ജില്ലാപഞ്ചായത്ത് അംഗങ്ങളായിരുന്നു ഇക്കാലമെല്ലാമുണ്ടായതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുള്ള മറുപടിയായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് വോട്ടർമാർ ഉറപ്പിക്കുന്നു. അധികാരക്കൊതി മൂത്ത് സ്ഥാനാർഥിത്വം ചോദിച്ചുവാങ്ങി മത്സരത്തിനിറങ്ങിയ കോൺഗ്രസ് നേതാവിനെതിരെ സ്വന്തം പാർടിക്കാർതന്നെ രംഗത്തെത്തിയത് എൽഡിഎഫിന്റെ വിജയം എളുപ്പമാക്കുന്നു. മുടക്കമില്ലാത്ത റേഷനും സാമൂഹിക പെൻഷനും കിട്ടുന്നത് ഇൗ നാട്ടിൻപുറത്തെ സാധാരണക്കാർക്ക് ആശ്വാസമാണ്. എല്ലാ രംഗത്തും ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന സർക്കാരിനും ജില്ലാപഞ്ചായത്തിനും പിന്തുണ നൽകുന്ന ഒരാൾ ജയിക്കണമെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ഡിവിഷനിലെ വാർഡുകളിൽ മാറ്റം വന്നതോടെ യുഡിഎഫ് ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതൽ എൽഡിഎഫിനുണ്ടായ ശക്തമായ മുന്നേറ്റം പൈവളിഗെയിലെ കൊട്ടിക്കലാശത്തിൽ ഉൾപ്പെടെ ആവേശം പകർന്നു. വോട്ടർമാരെ നേരിൽ കാണാനാണ് സ്ഥാനാർഥിയും പ്രവർത്തകരും ശ്രദ്ധ നൽകിയത്. ഡിവിഷന്റെ എല്ലാ ഭാഗത്തുമെത്തി ജനങ്ങളുടെ പ്രയാസം മനസിലാക്കി അവയ്‌ക്ക് പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പുനൽകി വോട്ടർമാരുടെ ഹൃദയംകവരാനും അശ്വത് പൂജാരിക്കായി. ചൊവ്വാഴ്‌ച വോർക്കാടി, പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ കണ്ട ശേഷമാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.










0 comments