ad
Deshabhimani

സന്നദ്ധതയുടെ മറുപേരായ് ഡിവെെഎഫ്ഐ

സമർപ്പിത യ‍ൗവ്വനം

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ നടത്തിയ പൊതിച്ചോർ വിതരണം (ഫയൽ ചിത്രം)

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ നടത്തിയ പൊതിച്ചോർ വിതരണം (ഫയൽ ചിത്രം)

avatar
പി വിജിൻദാസ്‌

Published on Feb 19, 2026, 02:30 AM | 1 min read

ചെറുവത്തൂർ

ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിക്കാനുള്ള പൊതിച്ചോറ്, ജീവിതം തിരിച്ചു പിടിക്കാൻ ഡയാലിസിസ്‌ചെയ്യുന്ന അശരണർ, ഓപ്പറേഷന്‌ വിധേയമാകുന്നവർ എന്നിവർക്ക്‌ രക്തം നൽകുന്ന ഡിവൈഎഫ്‌ഐയുടെ സേവനങ്ങൾക്കിതാ കുടുംബാംഗങ്ങളുടെ കണ്ണീർതൂകിയ കൂപ്പുകൈ. ​

ഡിവൈഎഫ്‌ഐ രക്തദാന സേന

മെഡിക്കൽ ടീം പറയുന്ന കാലയളവിനനുസരിച്ച്‌ രക്തംനൽകാൻ തയ്യാറായ സേനയാണ്‌ ജില്ലയിൽ ഉള്ളത്‌. വർഷങ്ങളായി സർക്കാർ ആശുപത്രികൾ, വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന ക്യാമ്പുകൾ എന്നിവയിൽ രക്തം ദാനംചെയ്‌തവരുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താനാവില്ല. അവശ്യ സമയങ്ങളിൽ മംഗളൂരു, കണ്ണുർ, കോഴിക്കോട്‌ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലെത്തി രക്തം നൽകുന്നതും ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌. ജില്ലയിലെ 12 ബ്ലോക്കുകളിൽനിന്നായി അയ്യായിരത്തിൽ അധികം യുവജനങ്ങളാണ്‌ രക്തദാനം നടത്തിയത്‌. സേവനം ലഭ്യമാക്കാൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഐ ഡൊണേറ്റ്‌ രക്തദാന സേന സദാ സന്നദ്ധരാണ്‌. ​

ജീവനും ജീവിതവും രക്ഷിച്ച യൂത്ത്‌ ബ്രിഗേഡ്‌

പ്രളയവും നിപായും കൊവിഡും പടർന്നുപിടിച്ചപ്പോൾ സ്വജീവൻ നോക്കാതെ പ്രവർത്തിച്ച യുവജന സേനയായിരുന്നു യൂത്ത്‌ ബ്രിഗേഡ്‌. പാമ്പും പഴുതാരയും വിഷജന്തുക്കളും അഭയം പ്രാപിച്ച വീടുകളിൽ സ്വജീവന്‌ വിലകൽപ്പിക്കാതെ ശുചീകരണ തൊഴിലാളികളായി പ്രവർത്തിച്ചവർ. സംസ്ഥാന സർക്കാരിന്റെ അംഗീകാര സർട്ടിഫിക്കറ്റും യൂത്ത്‌ ബ്രിഗേഡ്‌ നേടി.​

കൈകൂപ്പുന്നു

സ്‌നേഹം പ്രകടിപ്പിക്കാനല്ല ഇ‍ൗ സമയം ഉപയോഗിക്കുന്നത്‌. ജീവൻ രക്ഷിക്കാനുള്ള ഉടപെടലിന്റെ മുന്നിൽ കൈകൂപ്പുകയാണ്‌. രക്തം ആവശ്യമാണെന്ന്‌ സിപിഐ എം പ്രവർത്തകരായ പി കെ പവിത്രനെയും സി വി രാജനെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി സുബൈദയെയും ഡിവൈഎഫ്‌ഐ പ്രവർത്തകരെയും കുടുംബാംഗങ്ങൾ അറിയിച്ചപ്പോൾ ദാദാക്കളായി എത്തി നൽകിയ സഹായം മറക്കാനാകില്ല.

കെ ഗിരീശൻ, ഓരി തെക്കുപുറം



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home