ad
Deshabhimani

ചെമ്മട്ടംവയല്‍ പ്രീമെട്രിക് ഹോസ്റ്റൽ മികവിന്റെ കേന്ദ്രമാക്കും

പട്ടികജാതി വികസനവകുപ്പ്‌ ചെമ്മട്ടം വയലിൽ  നിർമിച്ച  പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഡിജിറ്റൽ ക്ലാസ് റൂമിന്റെയും കംപ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനവും കാഞ്ഞങ്ങാട് നഗരസഭ  ചെയർപേഴ്‌സൺ കെ വി സുജാത നിർവഹിക്കുന്നു.
വെബ് ഡെസ്ക്

Published on Jul 04, 2025, 03:00 AM | 1 min read

കാസർകോട്‌

അഞ്ചുമുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 30 പെൺകുട്ടികൾക്ക് സൗജന്യ താമസ- പഠന സൗകര്യം ഉറപ്പാക്കാൻ കാഞ്ഞങ്ങാട് നഗരസഭക്കുകീഴിൽ ചെമ്മട്ടംവയലിൽ ആരംഭിക്കുന്ന പട്ടികജാതി വികസനവകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഡിജിറ്റൽ ക്ലാസ് റൂമിന്റെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനവും ചെയർപേഴ്‌സൺ കെ വി സുജാത നിർവഹിച്ചു. പ്രിമെട്രിക്ക് ഹോസ്റ്റലിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കി മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് കെവി സുജാത പറഞ്ഞു. നഗരസഭ എസ് സിപി ഫണ്ടുപയോഗിച്ച്‌ അരക്കോടി രൂപ ചെലവിലാണ് ഹോസ്റ്റൽ പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചിലവിലാണ്‌ ഡിജിറ്റൽ ക്ലാസ്സ് റൂമും കംപ്യട്ടർ ലാബും സജ്ജീകരിച്ചത്. ഹോസ്റ്റലിലേക്ക് സിസിടിവി, സൗണ്ട് സിസ്റ്റം, വാട്ടർ ഫിൽട്ടർ തുടങ്ങിയ സൗകര്യങ്ങളും നഗരസഭ കഴിഞ്ഞർഷം നടപ്പിലാക്കിയിരുന്നു. ബല്ല ഗവ. ഹയർസെക്കൻഡറിയിലെ 30 പെൺകുട്ടികൾക്കാണ് സൗജന്യ താമസ പഠനസൗകര്യം ഒരുക്കിയത്‌. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷനായി. പി അഹമ്മദലി, കെ വി സരസ്വതി, കെ.അനീശൻ, കെ പ്രഭാവതി നഗരസഭാ കൗൺസിലർമാരായ കെ.കെ ജാഫർ, കെ.കെ ബാബു, കെ.വി മായാകുമാരി, വിനീത് കൃഷ്ണൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ പി മിനി എന്നിവർ സംസാരിച്ചു. പി ബി ബഷീർ, കെ വി ചന്ദ്രൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ ലത സ്വാഗതവും ആതിരാ രാജീവൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home