ബജറ്റ് അവഗണന: പ്രവാസി സംഘം പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി .സംസ്ഥാന കമ്മിറ്റി അംഗം പി ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി വി വിജയൻ, രാമചന്ദ്രൻ, സുരേന്ദ്രൻ, വാസു മൊട്ടംചിറ, സുമേഷ് എന്നിവർ സംസാരിച്ചു.








0 comments