ജീവിതോത്സവമായി നാടകോത്സവം

കൊടക്കാട്
കഴിഞ്ഞുപോയ നാടക ആസ്വാദന കാലത്തെ ഓർത്തെടുക്കുകയാണ് വെള്ളച്ചാലിലെ യങ്മെൻസ് നാടകോത്സവം. നാടകത്തെ എന്നും നെഞ്ചോടുചേർക്കുന്ന വെള്ളച്ചാലിൽ യങ്മെൻസ് ക്ലബ് സംഘടിപ്പിക്കുന്ന ഒമ്പതാമത് പ്രൊഫഷണൽ നാടകോത്സവത്തിനാണ് തുടക്കമായത്. ബഹളമയമില്ലാതെയും പച്ചക്കുപറഞ്ഞും, പറയാതെപറഞ്ഞും താളാത്മകമായ സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും പിന്തുണയോടെയാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. 250 പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളോടെയായിരുന്നു ഉദ്‌ഘാടനം. ഗ്രാമപഞ്ചായത്തംഗം ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി പി സുകുമാരൻ അധ്യക്ഷനായി. എതിർദിശ പത്രാധിപർ സുരേഷ് കുമാർ സാംസ്‌കാരിക പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ എ ഭാസ്‌കരൻ, വി കെ സരോജ, സിപിഐ എം കൊടക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. എം പി സുരേഷ് കുമാർ സ്വാഗതവും എം കെ വിജയകുമാർ നന്ദിയും പറഞ്ഞു. വെള്ളിയാഴ്‌ച കൊല്ലം ആവിഷ്ക്കാരയുടെ ഭൂപടം മായുമ്പോൾ നാടകം അരങ്ങേറി. ശനിയാഴ്‌ച കോഴിക്കോട് സൃഷ്ടി കമ്യൂണിക്കേഷന്റെ നേർക്കുനേർ നാടകം.










0 comments