ad
Deshabhimani

മികവിൻ നെറുകയിൽ കാഞ്ഞങ്ങാട്‌ നഗസഭാ ബജറ്റ്‌

വയോജനങ്ങൾക്ക്‌ ശ‍ൗചാലയമടങ്ങിയ കിടപ്പുമുറി

കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ്ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അവതരിപ്പിക്കുന്നു

കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ്ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 03, 2026, 02:45 AM | 2 min read

കാഞ്ഞങ്ങാട്‌ ​

കഴിഞ്ഞ പത്തുവർഷമായി നേടാനായ മുന്നേറ്റങ്ങൾ നിലനിർത്തി അനുദിനം മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന കാഞ്ഞങ്ങാടിന്റെ എല്ലാ മേഖകളിലും വികസനക്കുതിപ്പുണ്ടാക്കുന്ന കാഞ്ഞങ്ങാട്‌ നഗരസഭാ ബജറ്റ്‌ വൈസ്‌ ചെയർപേഴ്‌സൺ ലതാ ബാലകൃഷ്‌ണൻ അവതരിപ്പിച്ചു. 128, 59, 39, 157 രുപ വരവും, 110, 95,84,00 ര‍ൂപ ചിലവും 17,63, 55,157 രൂ‍പ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഫ‍ൗസിയഷെറീഫ്‌, എൻ ഉണ്ണികൃഷ്ണൻ, എം.വി പ്രദീപ് കുമാർ, രാജൻ അത്തിക്കോത്ത്, കെ വി രതീഷ്, പി.വി മണി, എം സേതു, എച്ച് ആർ സുകന്യ, അബ്ദുൾ റഹിമാൻ, എം. പ്രശാന്ത്, സി.കെ റഹ്മത്തുള്ള കെ വി രാധ, അനിൽ വാഴുന്നോറടി, എ എം സജിത, പി അബൂബക്കര, കെ ഗീത, പി വി ചന്ദ്രൻ കെ ടി സവിതകുമാരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അമ്മയും കുഞ്ഞും 
ആശുപത്രി 
സ്‌പെഷ്യാലിറ്റിയാകും ​അമ്മയും കുഞ്ഞും ആശുപത്രിക്ക്‌ നഗരസഭാ ബജറ്റിൽ പ്രത്യേക കരുതലാണ്‌ നൽകിയത്‌. മരുന്ന്‌ സർജിക്കൽ ഉപകരണങ്ങൾ, സെൻട്രലൈസ്‌ഡ്‌ എസി ഓപ്പറേഷൻ തിയറ്റർ എന്നിവയ്‌ക്ക തുക അനുവദിച്ചു. പാലിയേറ്റീവ്‌ കെയർ മേഖലയ്‌ക്ക്‌ 40 ലക്ഷം, ഡയാലിസിസ്‌ രോഗികൾക്ക്‌ മരുന്നിന്‌ രണ്ടുലക്ഷവും വകയിരുത്തി. അരയി പുഴയോരത്ത്‌ സായാഹ്‌ന വിശ്രമകേന്ദ്രം, ഓപ്പൺ സ്‌റ്റേഡിയം എന്നിവക്കായി 32 ലക്ഷം രൂപയും വീടുകളുടെ ഗേയിറ്റിൽ സോളാർ ലൈറ്റ്‌ സ്ഥാപിക്കാൻ 30 ലക്ഷം ര‍ൂ‍പയും ഉൾകൊള്ളിച്ചു. വയോജനങ്ങൾക്ക്‌ ഉല്ലാസയാത്ര 70വയസുകഴിഞ്ഞ അമ്മമാർക്ക്‌ ഓണക്കോടി സമ്മാനം നൽകി ആദരിക്കും. 1435 കുടുംബംഗങ്ങൾക്ക്‌ വീടുകൾ നൽകി ഇത്തവണയും ലൈഫ്‌ പദ്ധതിക്കാവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്‌. പട്ടികജാതി കുടുംബംഗങ്ങൾക്കായി 78 ലക്ഷം രൂപയുടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കും.


പ്രധാന നിർദേശങ്ങൾ

കിഴങ്ങുവിള കൃഷിക്കായി പ്രത്യേക പദ്ധതി,  എല്ലാ വീടുകളിലും ചെന്തെങ്ങിൻതൈ നൽകി 
 തെങ്ങുകൃഷി പ്രോത്സാഹനപദ്ധതി  ആലാമിപ്പള്ളിയിൽ വനിതാ ജിംനേഷ്യം  ചെറുകിട വ്യവസായ യൂണിറ്റുകളും 
അപ്പാരൽ പാർക്കുകളും  വനിതകൾക്ക്‌ തൊഴിൽ നൈപുണ്യ പരിശിലനം  വനിതകളുടെ നേതൃത്വത്തിൽ കമ്മ്യുണിറ്റികിച്ചൻ  70 കഴിഞ്ഞ എല്ലാ അമ്മമാർക്കും ഓണക്കോടി  വയോജനങ്ങൾക്ക്‌ ശ‍ൗചാലയമടങ്ങിയ കിടപ്പുമുറി  ഭവനരഹിതരായ അതിദരിദ്രർക്ക്‌ വീട്ടുവാടക  ഉൾനാടൻ മത്സ്യമേഖലയിൽ മുറ്റത്തൊരു 
 മീൻതോട്ടം  ചെമ്മട്ടം വയലിൽ വിജ്‌ഞാന ഉല്ലാസകേന്ദ്രം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home