ad
Deshabhimani

എതിർ വോട്ടുകൾ വ്യാപകമായി 
തള്ളിക്കാൻ ബിജെപി ഗൂഢാലോചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 26, 2025, 02:00 AM | 1 min read


ബോവിക്കാനം

ജില്ലയിൽ ബിജെപി അവർക്ക് ജയസാധ്യത കൽപ്പിക്കുന്ന പഞ്ചായത്തുകൾ പിടിച്ചെടുക്കാനും വാർഡുകളുടെ എണ്ണം കൂട്ടാനും പഞ്ചായത്തുകളിലെ ബിജെപി വിരുദ്ധ വോട്ടുകൾ വ്യാപകമായി തള്ളാൻ ശ്രമം. ഇതിനായി ജില്ലാകമ്മറ്റി നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ട്. വോട്ട് ചേർക്കാനും തള്ളാനും അപേക്ഷ നൽകാനുള്ള അവസാന തീയതിയായ ഒക്ടോബർ 14 ന് നിരവധി പഞ്ചായത്തുകളിൽ കൂട്ടത്തോടെ അപേക്ഷ നൽകി. 200 മുതൽ 500 വരെ വോട്ടുകൾ തള്ളാനാണ് അപേക്ഷ. നാട്ടിലുള്ളവരുടെയും പ്രവാസികളായവരുടെയും വോട്ടുകളാണ് അപേക്ഷകളിൽ ഭൂരിഭാഗവും. കാറഡുക്ക, മുളിയാർ, ബെള്ളൂർ പഞ്ചായത്തുകളിൽമാത്രം 1000 വോട്ടുകൾ തള്ളാനാണ് അപേക്ഷ നൽകിയത്. ബെള്ളൂർ പഞ്ചായത്തിൽ നിയമാനുസൃതം നൽകാനുള്ള അപേക്ഷ പോലും ബിജെപി ഭരണസമിതിയോട് അനുഭവമുള്ള ഉദ്യോഗസ്ഥർ കൈപ്പറ്റാതെ നിന്നിരുന്നു. പ്രവർത്തകർ കൂട്ട അപേക്ഷ നൽകിയ അത സമയം ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. ഈ കത്ത് മുളിയാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറുകയും നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ​ മുളിയാറിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഭീഷണി ​ബിജെപി പ്രാദേശിക ഘടകങ്ങൾ സമർപ്പിച്ച വോട്ട് തള്ളാനുള്ള അപേക്ഷയിൽ ന്യായമായ തീരുമാനങ്ങളെടുത്ത മുളിയാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബിജെപി നേതാക്കളുടെ ഭീഷണി. ശനിയാഴ്ച പകൽ പതിനൊന്നോടെ ജില്ലാകമ്മിറ്റി അംഗങ്ങളും ബോവിക്കാനം സ്കൂളിലെ അധ്യാപകനുമായ നേതാക്കൾ ജീവനക്കാർക്ക് നേരെ തിരിഞ്ഞു. പഞ്ചായത്തിലെ ഒരു വാർഡിൽ 95 വോട്ടുകൾ തള്ളണമെന്നതാണ് ആവശ്യം. ജീവിച്ചിരിക്കുന്ന വോട്ടർമാരെ തള്ളാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ ഭീഷണിയായി. തങ്ങൾ പറയുന്നത് ചെയ്തില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി മടങ്ങി. വൈകിട്ട് നാലോടെ ഇതേ സംഘം പഞ്ചായത്ത് ഓഫീസിലെത്തി ആക്രോശം തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home