ad
Deshabhimani

ഇരട്ടമധുരത്തിന്റെ നിറവിൽ സെന്റ്‌ പോൾസ്‌

സെന്റ്‌ പോൾസ് എയുപി സ്കൂളിലെ ഇരട്ടകളായ വിദ്യാർഥികൾ

സെന്റ്‌ പോൾസ് എയുപി സ്കൂളിലെ ഇരട്ടകളായ വിദ്യാർഥികൾ

avatar
സ്വന്തം ലേഖകൻ

Published on Jun 29, 2026, 02:33 AM | 1 min read

തൃക്കരിപ്പൂർ

ഒരു സ്കൂളിൽ ഒന്നോ രണ്ടോ ജോടി ഇരട്ടക്കുട്ടികൾ പഠിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരേ വിദ്യാലയത്തിൽ ഒരേസമയം 18 ജോടി ഇരട്ടക്കുട്ടികൾ പഠിച്ചാലോ? സെന്റ്‌ പോൾസ് എയുപി സ്കൂളിലാണ് അപൂർവമായ കാഴ്ച. ജൂൺ മാസത്തിൽ സ്കൂൾ തുറന്നതിനു പിന്നാലെ ക്ലാസ് ടീച്ചർമാർ ശേഖരിച്ച വിവരങ്ങളിലാണ് സ്കൂളിലെ ഈ വലിയ ‘ഇരട്ടക്കണക്ക്' പുറത്തുവന്നത്. 1300-ലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ഒരേ ബഞ്ചിലും ഒരേ ക്ലാസിലുമായി ഈ 18 ജോടികളും വിദ്യാലയത്തിന്റെ സവിശേഷ ശ്രദ്ധാകേന്ദ്രമാണ്‌. സ്കൂളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന 16 ജോഡികളും പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് ജോടികളുമാണുള്ളത്. ഏഴാം ക്ലാസിൽ ഒരു ജോടിയും അഞ്ചാം ക്ലാസിൽ ഒരു ജോടിയും ഒന്നാം ക്ലാസിൽ ഒരു ജോടിയും ഉൾപ്പെടെ ആൺകുട്ടിയും പെൺകുട്ടിയുമുള്ള മിക്സഡ് ജോഡിയാണ്. എല്ലാ വർഷവും ഇരട്ടകളുടെ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ കളർ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ഇരട്ടകുട്ടികളെ പ്രത്യേകമായി ആദരിക്കാറുണ്ട്. സമ്മാനങ്ങളും നൽകും. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. 2019 മുതൽ സെന്റ്‌ പോൾസ് എയുപി സ്കൂളിൽ ഇരട്ടക്കുട്ടികളുടെ ദിനം ആചരിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home