പൊലീസ് സേനയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനംചെയ്തു

കാസർകോട് ജില്ലയിലെ പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനതലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ജില്ലയില്‍ നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, അത്യാധുനിക ജിംനേഷ്യം, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇതിന് പുറമെ കുമ്പള, നീലേശ്വരം പോലീസ് സ്റ്റേഷന്‍ എന്നിവയുടെ പുതിയ കെട്ടിടങ്ങള്‍ക്കും ഡോഗ് സ്‌ക്വാഡിനായുള്ള കെ 9 കെനല്‍ കെട്ടിടത്തിനും മുഖ്യമന്ത്രി കല്ലിട്ടു. കാസര്‍കോട് നടന്ന പ്രാദേശിക ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എ കെ എം അഷ്‌റഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസര്‍കോട് നഗരസഭാ ചെയർപേേഴ്‌സൺ ഷാഹിന സലീം, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി എസ് ഷാന്‍ബോഗ്, പഞ്ചായത്ത് അംഗം അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി സ്വാഗതവും കാസര്‍കോട് അഡീഷണല്‍ എസ് പിസി എം ദേവദാസന്‍ നന്ദിയും പറഞ്ഞു.










0 comments