ad
Deshabhimani

ക്ലാസ് എൻട്രിയിൽ റോബോട്ടിക്

കുട്ടമത്ത് ഗവ. ഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടി ടീച്ചർമാരുടെ ക്ലാസ്സിൽനിന്നുള്ള ദൃശ്യം
വെബ് ഡെസ്ക്

Published on Oct 07, 2025, 03:00 AM | 1 min read

ചെറുവത്തൂർ

നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് ഹോം ഓട്ടമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന പൊൻമാലം ഞാണിക്കോടൻ മുക്കിലെ വീട് ദേവശ്രീ ലിറ്റിൽ കൈറ്റ്സിലെ റോബോട്ടിക് സംവിധാനത്തിലൂടെ കാണിച്ചു കൊടുത്തപ്പോൾ മാഷന്മാരും ടീച്ചർമാരും വാ പൊളിച്ചു... പിള്ളറ് പൊളിയാണല്ലോ. തങ്ങൾ പഠിക്കാത്ത കംപ്യൂട്ടർ പാഠങ്ങൾ മാഷമ്മാരെയും ടീച്ചർമാരെയും പഠിപ്പിക്കുകയായിരുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഐടി ലാബുകളിലേയ്ക്ക് റോബോട്ടിക് കിറ്റുകളുമായി അധ്യാപകർക്കുപകരം കുട്ടി ടീച്ചർമാർ എത്തിയപ്പോഴാണ് കൗതുകം ഇരട്ടിയായത്. 10-ാം ക്ലാസിലെ മാറിയ ഐടി പാഠ പുസ്തകത്തിലെ റോബോട്ടിക് പഠനവും പരീക്ഷയും സ്കൂളുകൾക്ക് വെല്ലുവിളിയാകുമ്പോഴാണ് അധ്യാപകരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടിടീച്ചർമാരായത്. ലിറ്റിൽ കൈറ്റ്സിൽനിന്ന്‌ കിട്ടിയ റോബോട്ടിക് പഠനത്തിന്റെ ആത്മവിശ്വസം ക്ലാസ്‌മുറികളിൽ അലയടിച്ചപ്പോൾ അധ്യാപകരും സഹപാഠികളും ഒരേ സ്വരത്തിൽ പറഞ്ഞു. ഇത് വേറെ ലെവൽ. ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളും റോബോട്ടിക് പഠനത്തിന്റെ അധ്യാപകരായി ലാബിലും ക്ലാസ് മുറികളിലും നിറഞ്ഞുനിന്നത്. ഒക്ടോബർ പകുതിയോടെ എത്തുന്ന ഐടി അർധവാർഷികപരീക്ഷയിൽ റോബോട്ടിക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ ചോദ്യങ്ങളുണ്ട് എന്നത് അധ്യാപകർക്കും വിദ്യാർഥികൾക്കും വെല്ലുവിളികളുയർത്തുമ്പോഴാണ് ഇവരിലേയ്ക്ക് ആത്മവിശ്വാസം പകരാൻ റോബോ ക്ലാസ്സുകളുമായി ലിറ്റിൽ കൈറ്റസിന്റെ മിടുക്കർ എത്തിയത്. ഇവരുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളിലേക്കും പാoഭാഗങ്ങൾ എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home