ad
Deshabhimani

വോട്ടർമാർക്ക്‌ നന്ദി അറിയിച്ച്‌ ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ പര്യടനം

എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ വോട്ടർമാർക്ക് നന്ദിയറിയിച്ച്‌ നടത്തുന്ന മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം 
നിർവഹിച്ച് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഗോവിന്ദൻ പള്ളിക്കാപ്പിലിനെ ഷാളണിയിക്കുന്നു

എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ വോട്ടർമാർക്ക് നന്ദിയറിയിച്ച്‌ നടത്തുന്ന മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം 
നിർവഹിച്ച് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഗോവിന്ദൻ പള്ളിക്കാപ്പിലിനെ ഷാളണിയിക്കുന്നു

വെബ് ഡെസ്ക്

Published on May 13, 2026, 02:24 AM | 1 min read

കാഞ്ഞങ്ങാട്‌ ​

കാഞ്ഞങ്ങാട്‌ മണ്ഡലം നിയുക്ത എംഎൽഎ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ വോട്ടർമാർക്ക്‌ നന്ദി അറിയിക്കാൻ മണ്ഡലത്തിൽ പര്യടനം തുടങ്ങി. ചേടിറോഡിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. പി രാധാകൃഷ്‌ണൻ അധ്യക്ഷനായി. എ അനന്ദൻ സ്വാഗതം പറഞ്ഞു. അനന്തംപള്ള, മുറിയനാവി, കൊവ്വൽ, അലാമിപ്പള്ളി, ചെമ്മട്ടംവയൽ, കിഴക്കുംകര, വെള്ളിക്കോത്ത്‌, ഇട്ടമ്മൽ, രാമഗിരി എന്നിവിടങ്ങളിലെ പര്യടനശേഷം കുന്നത്ത്‌ കടവിൽ പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിനു പുറമേ എൽഡിഎഫ്‌ നേതാക്കളായ ഇ ചന്ദ്രശേഖരൻ, കെ വി കൃഷ്‌ണൻ, കെ രാജ്‌മോഹനൻ, പി പി രാജു, എം കുമാരൻ, വി ടി നന്ദകുമാർ, അഡ്വ. കെ വി രാമചന്ദ്രൻ, എം കുമാരൻ, കാറ്റാടി കുമാരൻ, കെ വി ജയപാലൻ, പി പി രാജു, കെ സി പീറ്റർ, പി ടി നന്ദകുമാർ, പ്രമോദ് കരുവളം, സി കെ നാസർ, എൻ ബാലകൃഷ്ണൻ, എൻ പുഷ്പരാജൻ, പി കൃഷ്ണൻ ശബരീശൻ, എൻ ഗോപി, എൻ വി ബാലൻ, എൻ പ്രിയേഷ്, കെ ഗംഗാധരൻ, കെ വി സുജാത, കെ സുകുമാരൻ, ശിവജി വെള്ളിക്കോത്ത്, വി ഗിനീഷ്, ഒ മോഹനൻ, എ തന്പാൻ എന്നിവർ സംസാരിച്ചു.


പര്യടനം ഇന്ന്‌

ബുധൻ രാവിലെ 9.30ന്‌ വെള്ളരിക്കുണ്ടിൽ നിന്നാരംഭിച്ച് മാലോം, പാണത്തൂർ, പനത്തടി, കള്ളാർ, പ‍ൂ‍ടങ്കല്ല്‌, അയറോട്ട്‌, അട്ടേങ്ങാനം‍, തായന്നൂർ, കാലിച്ചാനടുക്കം, പരപ്പ, കാലിച്ചാമരം, ചോയ്യംകോട്‌, മൂന്ന്‌ റോഡ്‌, ചാളക്കടവ്‌, എന്നിവിടങ്ങളിലെ പര്യടനശേഷം വൈകിട്ട്‌ 6.30ന്‌ അന്പലത്തുകരയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home