തൃക്കണ്ണാട് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി

തൃക്കണ്ണാട് ക്ഷേത്രപരിസരത്തെ കടലോരത്ത് പിതൃബലി തർപ്പണം നടത്തുന്നവർ

സ്വന്തം ലേഖകൻ
Published on Feb 18, 2026, 02:30 AM | 1 min read
ഉദുമ
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പിതൃബലി തർപ്പണത്തിന് എത്തിയത് ആയിരങ്ങൾ. വിശ്വാസികൾ പൂര്‍വ്വികരുടെ ഓര്‍മകള്‍ക്കു ശ്രാദ്ധമൂട്ടി. രാവിലെ ആറു മുതല്‍ ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര മുന്‍വശത്തെ കടല്‍തീരത്ത് നിര്‍മിച്ച പന്തലില്ലായിരുന്നു കർമം. ക്ഷേത്രത്തില്‍ എത്തിയുന്നവർക്ക് ലഘു ഭക്ഷണം ദേവസ്വം വകനല്‍കി. ക്ഷേത്ര ആഘോഷ കമ്മറ്റി, പൊലിസ്, ആരോഗ്യ വകുപ്പ് മുതലയവുരുടെ സേവനവും ഉറപ്പാക്കിയിരുന്നു.










0 comments